സെന്റ് ജോൺസ് ഹിന്ദു ക്ഷേത്രം
കാനഡയിലെ സെന്റ് ജോൺസ്, ന്യൂഫൗണ്ട്‌ലാന്റ് ആന്റ് ലാബ്രഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് സെന്റ് ജോൺസ് ഹിന്ദു ക്ഷേത്രം. 1975-ൽ ഹൈന്ദവർ മൗണ്ട് പേളിൽ ഒരു ഹിന്ദു ക്ഷേത്രം സ്ഥാപിച്ചു. സ്വാമി ചിൻമയാനന്ദൻ ദാനം ചെയ്ത ഒരു കൃഷ്ണ വിഗ്രഹം സ്വാമി ദയാനന്ദ അനാച്ഛാദനം ചെയ്തു. ചിൻമയ മിഷൻ സെന്റ് ജോൺസ് എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടനയായി ക്ഷേത്രം പ്രവർത്തിക്കുന്നു.[1] 1995-ൽ സെന്റ് ജോൺസിന്റെ കിഴക്കേ അറ്റത്ത് ഒരു പുതിയ ക്ഷേത്രം നിർമ്മിക്കപ്പെട്ടു. അവിടെ ഭൂരിഭാഗം ഹിന്ദുക്കളും താമസിക്കുന്നു. പിന്നീട് അതിനെ ഹിന്ദു ടെമ്പിൾ സെന്റ് ജോൺസ് അസോസിയേഷൻ എന്ന് പുനർനാമകരണം ചെയ്തു. എല്ലാ പ്രധാന ഹിന്ദു ഉത്സവങ്ങളും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. നിരവധി പ്രാദേശിക വംശീയ-സാംസ്കാരിക, കമ്മ്യൂണിറ്റി പദ്ധതികളിലും പരിപാടികൾക്കും ക്ഷേത്രം വേദിയാകുന്നു. ഞായറാഴ്ചകളിൽ രാവിലെ കുട്ടികൾ പൂജ നടത്താറുണ്ട്. കൂടാതെ മറ്റ് സ്കൂൾ കുട്ടികളും ഈ ക്ഷേത്രം പതിവായി സന്ദർശിക്കാറുണ്ട്.[2][3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia