സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ യാത്രക്കാർക്കു ലഭ്യമാക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് അഥവാ ക്രിസ് (CRIS). ന്യൂഡെൽഹിയിലെ ചാണക്യപുരിയാണ് ഇതിന്റെ ആസ്ഥാനം. 1986-ൽ ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് ഇത് സ്ഥാപിച്ചത്. ക്രിസ് രൂപകൽപ്പന ചെയ്ത നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) എന്ന സംവിധാനത്തിലൂടെ തീവണ്ടികളുടെ സമയം, സ്ഥാനം, സീറ്റ് ലഭ്യത, യാത്രാനിരക്ക്, റെയിൽവേ സ്റ്റേഷനുകളിലെ തത്സമയവിവരങ്ങൾ എന്നിവ അറിയുവാൻ കഴിയും. ചരിത്രംകമ്പ്യൂട്ടർ മുഖേന ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 1982-ൽ ഒരു കേന്ദ്ര സംഘടന (COFOIS) രൂപീകരിച്ചു. 1986-ൽ ഇന്ത്യൻ റെയിൽവേക്കു കീഴിലുണ്ടായിരുന്ന എല്ലാ വിവരസാങ്കേതിക സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സെന്റർ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) എന്നൊരു സ്ഥാപനം കൂടി രൂപീകരിച്ചു. ഇന്ത്യൻ റെയിൽവേക്കുവേണ്ടി വിവര സാങ്കേതിക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ധർമ്മം. 1986 ജൂലൈയിലാണ് ക്രിസിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേ വിദഗ്ദരും ഐ.ടി. വിദഗ്ദരും ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ക്രിസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ക്രിസ് രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾക്ക് 'കമ്പ്യൂട്ടർ വേൾഡിന്റെ' അംഗീകാരം ലഭിച്ചിട്ടുണ്ട്.[1][2] ഇന്ത്യൻ റെയിൽവേ കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കപ്പൽ യാത്രാ ടിക്കറ്റിംഗ് സംവിധാനം ഉൾപ്പെടെ നാൽപ്പതിലധികം പദ്ധതികൾ ക്രിസ് കൈകാര്യം ചെയ്യുന്നുണ്ട്. പദ്ധതികൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia