സെബാസ്റ്റ്യൻ ജോസഫ്![]() അത്യുത്പാദന ശേഷിയുള്ള ഞള്ളാനി എന്ന ഇനം ഏലം കണ്ടുപിടിച്ച കർഷകനാണ് ഞള്ളാനിയിൽ സെബാസ്റ്റ്യൻ ജോസഫ്[1]. പുറ്റടി സ്പൈസസ് പാർക്ക് ഉദ്ഘാടനവേളയിൽ സമ്മാനിച്ച 8 ലക്ഷം രൂപയുടെ ഉപഹാരം സ്പൈസസ് ബോർഡ് ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. 2011 ഫെബ്രുവരി 13-ന് ഈ പുരസ്കാരം ഏറ്റുവാങ്ങിയ ദിവസം ഇദ്ദേഹം അന്തരിച്ചു[2]. വിപ്ലവകരമായ മാറ്റം1980 കാലഘട്ടങ്ങൾക്കു മുൻപ് ഏലത്തോട്ടങ്ങളിൽ ഒന്നിൽ കൂടുതൽ ചിമ്പുകളാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ ഒരു ചിമ്പിൽ നിന്നും വർദ്ധിച്ചതോതിലുള്ള ഉൽപാദനം കണ്ടെത്തിയെന്നതാണ് സെബാസ്റ്റ്യന്റെ വിപ്ലവകരമായ കണ്ടുപിടിത്തം. 1987-ലാണ് സെബാസ്റ്റ്യൻ പുതിയ ഇനം ഏലം കണ്ടുപിടിച്ചത്. സ്വന്തം കൃഷിയിടങ്ങളിലാണ് അദ്ദേഹം ആദ്യപരീക്ഷണങ്ങൾ നടത്തിയത്. ജൈവവളം കാര്യമായി ഉപയോഗിക്കാതിരുന്ന കാലത്ത് സെബാസ്റ്റ്യൻ തന്റെ കൃഷിയിടങ്ങളിൽ ചാണകം പോലുള്ള ജൈവവളങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തി. ഇതിലൂടെ മറ്റുള്ള ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി സെബാസ്റ്റ്യന്റെ ഏലത്തിന് നിറത്തിലും തൂക്കത്തിലും വലിപ്പത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി. ഇവ ആദ്യകാലത്ത് കട്ടപ്പന പ്രദേശത്തും തുടർന്ന് കേരളമാകെയും വ്യാപകമായി കൃഷിചെയ്തു തുടങ്ങി. ഏലക്കാ ഉൽപാദനത്തിൽ വൻകുതിച്ചുകയറ്റത്തിന് ഇതു കാരണമാകുകയും ചെയ്തു. ഹെക്ടറിൽ 400 കിലോയായിരുന്ന ഉല്പാദനം ഞള്ളാനി ഏലത്തിന്റെ വരവോടെ ഹെക്ടറിൽ 1600 കിലോയിലധികമായി വർദ്ധിച്ചു.. അസ്വാഭാവിക മരണംസെബാസ്റ്റ്യൻ ജോസഫിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തിയിരുന്നു.[3] പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia