സെയ്ത്താൻ ജോസഫ്
പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്നു സെയ്ത്താൻ ജോസഫ്. 2011 ഫെബ്രുവരി 14ന് അന്തരിച്ചു. ബൈബിൾ നാടകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന മേഖല. കടൽ, നാദധ്വനി തുടങ്ങി ചില സാമൂഹികനാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യകാല മലയാള സിനിമയിലും ശ്രദ്ധേയമായ ചില വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.[1]. നാടക നടനായിരുന്ന പിതാവ് അന്ത്രയോസിന്റെ വഴി പിന്തുടർന്നാണ് ജോസഫ് നാടകരംഗത്തെത്തിയത്. ഒരു നാടകത്തിൽ ചെകുത്താനായി വേഷമിട്ടതിനെ തുടർന്ന് പിതാവ് അന്ത്രയോസിനെ ആളുകൾ 'സെയ്ത്താൻ' എന്ന ചെല്ലപ്പേരിൽ വിളിക്കുകയും ആ പേര് മകനിലും ആവർത്തിക്കുകയുമായിരുന്നു.[2] ആലപ്പി തിയറ്റേഴ്സ് എന്ന നാടക കലാസമിതിയുടെ ഉടമയും സ്ഥാപകനുമായിരുന്നു. നാടകങ്ങൾ സംവിധാനം ചെയ്യുക മാത്രമല്ല, അവയ്ക്ക് പാട്ടെഴുതുകയും സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലം ആലപ്പുഴ നഗരസഭമുനിസിപ്പൽ കൗൺസിലറുമായിരുന്നു. ജീവിതരേഖആലപ്പുഴ കല്ലുപുരയ്ക്കൽ കുടുംബാംഗമാണ് ജോസഫ്. നാടക നടനായിരുന്ന അന്ത്രയോസിന്റെയും ലൂസിയുടേയും പുത്രനായി 1925 മേയ് 30നു ജനിച്ചു.[3] 1952ൽ എഴുതി അവതരിപ്പിച്ച അഞ്ചുസെന്റ് ഭൂമി എന്ന നാടകത്തിലൂടെ മലയാള നാടകരംഗത്ത് ശ്രദ്ധിക്കപ്പെട്ട സെയ്ത്താൻ ജോസഫ്, ചില മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചു. കടലമ്മ, ഭാര്യ, പോസ്റ്റ്മാനെ കാണ്മാനില്ല, കണ്ടംബെച്ചകോട്ട്, റബേക്ക, പാവങ്ങൾ പെണ്ണുങ്ങൾ, ശകുന്തള, ഇണപ്രാവുകൾ, തുടങ്ങിയവ അവയിൽ ചിലതാണ്.[4][2] 1960ൽ ആലപ്പി തിയറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ചു.[4] ശരിയത്ത് പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനുമുമ്പ് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ട് ‘ഏഴാം സ്വർഗം’ എന്ന നാടകമെഴുതി അവതരിപ്പിച്ചിരുന്നു അദ്ദേഹം[5]രംഗസജ്ജീകരണത്തിലൂടെ വേദിയിൽ മായാജാലം തീർത്ത്, ഡ്രാമാസ്കോപ്പ് എന്ന പുത്തൻ പരീക്ഷണങ്ങൾക്ക് ഇദ്ദേഹം തുടക്കമിട്ടു.[6] കറൻറ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള, ‘എന്റെ നാടകാനുഭവങ്ങൾ,’ കേളത്തിന്റെ തന്നെ നാടകചരിത്രം വിവരിക്കുന്ന സെയ്ത്താന്റെ അതുല്യ രചനയാണ്.[7] അത് കൂടാതെ കയറും കയർ വ്യവസായവും (ലേഖനം), അഞ്ചാം തിരുമുറിവ് (നാടകം)എന്നീ കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[3] ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ, ആൾ കേരളാ സ്മോൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി, ആൾ കേരളാ ഡ്രമാറ്റിക് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [3] ഭാര്യ: ചെല്ലമ്മ. മക്കൾ: മെറ്റിൽഡ, ജോവിറ്റ, ഗ്രേസമ്മ, വിമൽ ജോസ്, ജെസി, ലാലി പ്രമുഖ നാടകങ്ങൾ40 ബൈബിൾ നാടകങ്ങളും 19 സാമൂഹിക നാടകങ്ങളും അവതരിപ്പിച്ച[8] അദ്ദേഹത്തിന്റെ മുഖ്യനാടകങ്ങളിൽ ചിലത് ഇവയാണ്:-
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia