സെയ്മർ ല്യൂബെറ്റ്സ്കി


സെയ്മർ ല്യൂബെറ്റ്സ്കി
ജനനം
സെയ്മർ ല്യൂബെറ്റ്സ്കി

(1898-04-28)ഏപ്രിൽ 28, 1898
മരണംഏപ്രിൽ 5, 2003(2003-04-05) (104 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംUCLA and UC Berkeley
Scientific career
Fieldsഗ്രന്ഥാലയ വിവര ശാസ്ത്രം
Institutionsലൈബ്രറി ഓഫ് കോൺഗ്രസ്സ്

പ്രധാനപ്പെട്ട കാറ്റലോഗിംഗ് തത്ത്വജ്ഞനും പ്രമുഖനായ ലൈബ്രേറിയനുമായിരുന്നു സെയ്മർ ല്യൂബെറ്റ്സ്കി (1898 ഏപ്രിൽ 28 - 2003 ഏപ്രിൽ 5).

ജീവചരിത്രം

ബെലാറസിൽ ഇഷ്മര്യാഹു ല്യൂബെറ്റ്സ്കി എന്ന പേരിൽ ജനിച്ച അദ്ദേഹം ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ വർഷങ്ങളോളം പ്രവർത്തിച്ചു. 1927ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്കു താമസം മാറ്റും മുൻപ് അദ്ദേഹം ഒരു അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനു ആറു ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. ല്യൂബെറ്റ്സ്കി മൂന്നു പ്രശസ്തമായ പുസ്തകങ്ങൾ എഴുതി. അവ കാറ്റലോഗിങ്ങിലും വിവരസംഘാടനത്തിലും ആധുനിക ഗവേഷണത്തിലും വലിയ തോതിലുള്ള പുരോഗതിയുണ്ടാക്കുകയും ഇന്നും വിവരസാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ സ്വാധീനം ചെലുത്തിവരുന്നുണ്ട്. അദ്ദേഹത്തിന്റെ Cataloging Rules and Principles and Principles of Cataloging എന്നീ പുസ്തകങ്ങളും അദ്ദേഹമെഴുതിയ അനേകം ലേഖനങ്ങളും തന്റെ പ്രവർത്തനമേഖലയിൽ സ്ഥിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തെ സഹായിച്ചു. ആധുനിക ഡിജിറ്റൽ വ്യവസ്ഥിതിയിൽ അദ്ദേഹത്തിന്റെ കാറ്റലോഗിങ് തത്ത്വങ്ങൾ കൂടുതൽ കാലത്തിനനുസരിച്ച് പ്രസക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ അപൂർണ്ണമായ പുസ്തകമായ Code of Cataloging Rules... unfinished draft (1960) ആധുനിക കാറ്റലോഗിങ് പ്രക്രിയയ്ക്ക് അടിസ്ഥാനമായി ഫ്രാൻസിലെ പാരിസിൽ ചേർന്ന International Conference on Cataloging Principles (1961) ൽ അംഗീകരിക്കപ്പെട്ടു.[1]

അവലംബം

  1. Statement of International Cataloging Principles. 2009. http://www.ifla.org/files/assets/cataloguing/icp/icp_2009-en.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya