സെറ ഡെ ട്രമുണ്ടാന
സ്പെയിനിലെ മല്ലോറിക്ക ദ്വീപിലെ വടക്ക്കിഴക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മലനിരകളാണ് സെറ ഡെ ട്രമുണ്ടാന (സ്പാനിഷ്: സിയെര ഡെ ട്രമൊണ്ടാന). ഇതേ സ്ഥലത്തുള്ള കൊമാർക്കക്കും ഇതേപേര് തന്നെയാണ് നൽകിയിട്ടുള്ളത്. 27 ജൂൺ 2011 ൽ യുനെസ്കോ ഈ മലനിരകളെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി. ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. ഭൂപ്രകൃതിഏറ്റവും ഉയരം കൂടിയ കൊടുമുടി പുയിഗ് മേജർ ആണ്. ഇതിന് 1,445 മീറ്റർ ഉയരമുണ്ട്. ബലേറിക് ദ്വീപുകളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും ഇതാണ്. രണ്ടാമത്തെ ഉയരമുള്ള കൊടുമുടി 1,364 മീറ്റർ ഉയരമുള്ള പുയിഗ് ഡെ മസാനെല്ലയാണ്. ട്രമുണ്ടാന മലനിരകളിലെ കാലാവസ്ഥ ദ്വീപിലെ മറ്റിടങ്ങളിനെ അപേക്ഷിച്ച് ഈർപ്പം നിറഞ്ഞതാണ്. 1507 മില്ലീമീറ്റർ പ്രിസിപ്പിറ്റേഷൻ ഒരുവർഷം രേഖപ്പെടുത്തുന്നു. ദ്വീപിന്റെ മറ്റുപലയിടങ്ങളിലും വാർഷിക വർഷപാതം 400 മില്ലിമീറ്ററാണ്. ഈ പ്രദേശം മറ്റിടങ്ങളെ അപേക്ഷിച്ച് തണുപ്പ് നിറഞ്ഞതാണ്. മഞ്ഞുകാലത്ത് മിക്കവാറും മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്. സെറ ഡെ ബുർഗുയിസ ട്രമുണ്ടാന മലനിരകളുടെ തെക്കേയറ്റത്തെ ഭാഗമാണ്. ഈ പ്രദേശത്തെ മുനിസിപ്പാലിറ്റികൾ![]()
ചിത്രശാല
അവലംബങ്ങൾപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia