സെലിയ മെഴ്‌സിഡസ് അൽപുചെ അരണ്ട (ജനനം: 25 ജൂലൈ 1956, മെക്സിക്കോയിലെ കാംപെഷെയിൽ) ഒരു മെക്സിക്കൻ സ്വദേശിയായ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റും ഗവേഷകയും അദ്ധ്യാപികയുമാണ് . 2013 മുതൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ മെക്സിക്കോയിലെ സാംക്രമിക രോഗങ്ങൾക്കുള്ള റിസർച്ച് സെന്റർ (CISEI) ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു.[1][2][3]
ജീവചരിത്രം
അൽപുചെ അരണ്ട യൂണിവേഴ്‌സിഡാഡ് ഓട്ടോണോമ ഡി യുകാറ്റനിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കുകയും അവിടെ 1981-ൽ മിഡ്‌വൈഫ് സർജനായി ബിരുദം നേടുകയും ചെയ്തു.[4][5] യൂണിവേഴ്സിഡാഡ് ഓട്ടോണോമ ഡി യുകാറ്റാൻ (1985), ഹോസ്പിറ്റൽ ഇൻഫന്റിൽ ഡി മെക്സിക്കോ ഫെഡറിക്കോ ഗോമസ് (1987) എന്നിവയിൽ നിന്ന് പീഡിയാട്രിക്സിലും പീഡിയാട്രിക് പകർച്ചവ്യാധികളിലും അവർ സ്പെഷ്യലിസ്റ്റാണ്. മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് (1990-1993) മെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും അവർ നേടി.[6][7][8] 1994-ൽ, മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പും ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ സെൽ ബയോളജിയും പൂർത്തിയാക്കി.[9][10][11]
2007 മുതൽ 2012 വരെയുള്ള കാലത്ത്, അവർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എപ്പിഡെമിയോളജിക്കൽ ഡയഗ്നോസിസ് ആൻഡ് റഫറൻസിന്റെ (InDRE) പ്രസിഡന്റായിരുന്നു. 2012 മുതൽ 2014 വരെ മെക്സിക്കൻ അസോസിയേഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ക്ലിനിക്കൽ മൈക്രോബയോളജിയുടെ പ്രസിഡന്റായിരുന്നു.[12][13][14][15] അവർ നിലവിൽ നാഷണൽ സിസ്റ്റം ഓഫ് റിസർച്ചേഴ്‌സിന്റെ ലെവൽ II ഗവേഷകയും നാഷണൽ അക്കാദമി ഓഫ് മെഡിസിൻ അംഗവും 2013 മുതൽ സെന്റർ ഫോർ റിസർച്ച് ഓൺ ഇൻഫെക്ഷ്യസ് ഡിസീസിന്റെ (CISEI) ഡെപ്യൂട്ടി ജനറൽ ഡയറക്ടറുമാണ്.[16][17][18] 2020-ൽ അവർ ഒരു കൂട്ടം ശാസ്ത്രജ്ഞരോടൊപ്പം ചേർന്ന് മെക്സിക്കോയിലെ കോവിഡ്-19 അടിയന്തരാവസ്ഥയോടുള്ള സാങ്കേതിക പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്നതിൻറെ ചുമതല നിർവ്വഹിക്കുന്നു.[19]