സെല്ലുലോയ്ഡ് മാൻ
നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രഥമ ചെയർമാനുമായിരുന്നു പരമേശ് കൃഷ്ണൻ നായരുടെ ജീവിത കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് സെല്ലുലോയ്ഡ് മാൻ. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുൻഗാർപുരാണ് ഈ ഡോക്യമെന്ററിയുടെ സംവിധായകൻ. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റുകൾ കണ്ടെത്തി വരും തലമുറയ്ക്കായി ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് പി.കെ.നായർ. ദാദാസാഹേബ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദ്ദൻ, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കൽപന തുടങ്ങിയ ചിത്രങ്ങൾ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരാണ്. 1991 ൽ നാഷണൽ ഫിലിം ആർക്കൈവ്സിൽ നിന്ന് വിരമിക്കുമ്പോൾ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായർ കണ്ടെത്തി സൂക്ഷിച്ചിരുന്നത്. ഇതിൽ എണ്ണായിരത്തിലധികവും ഇന്ത്യൻ സിനിമകളായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള സിനിമാജീവിതവും പ്രവർത്തനങ്ങളുമാണ് സെല്ലുലോയ്ഡ് മാന്റെ ഉള്ളടക്കം. ചലചിത്രമേളകളിൽലോകത്തെ വിവിധ ചലചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സെല്ലുലോയ്ഡ് മാൻ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഒൻപതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
അവലംബം
|
Portal di Ensiklopedia Dunia