സെവില്ലേ കത്തീഡ്രൽ
സെവില്ലയിലെ(അന്ദലുസിയ, സ്പെയിൻ) കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ദി സീ(Spanish: Catedral de Santa María de la Sede ) എന്ന റോമൻ കത്തോലിക് ഭദ്രാസനപ്പള്ളിയാണ് 'സെവില്ലേ കത്തീഡ്രൽ എന്ന പേരിൽ ലോകപ്രശസ്തമായത്.[1] ഇത് ഏറ്റവും വലിയ ഗോഥിക് ആറാമനായും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തീയ ദേവാലയവും ആണ്. ഏറ്റവും വലിയ ആദ്യ രണ്ട ക്രിസ്റ്റീയ ദേവാലയങ്ങളായ ബസിലിക്കാ ഓഫ് ദി നാഷണൽ ഷ്റൈൻ ഓഫ് ഔർ ലേഡി ഓഫ് അപ്പാറെസിഡയും സെയിന്റ് പീറ്റേഴ്സ് ബസിലിക്കായും ഭദ്രാസനപ്പള്ളികളല്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭദ്രാസനപ്പള്ളി സെവില്ലേ കത്തീഡ്രൽ ആണ്. 1987ൽ യുനെസ്കോ അൽകസാർ കൊട്ടാരസമുച്ഛയത്തോടും ജനറൽ ആർകൈവ്സ് ഓഫ് ദി ഇൻഡീസിനോടുമൊപ്പം സെവില്ലേ കത്തീഡ്രലിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.[2] പൂർണ നാമത്തിലെ സീ എന്നത് ബിഷപ്പിന്റെ സഭാകോടതിയെയാണ് ഉദ്ദേശിക്കുന്നത്.. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിർമ്മാണം പൂർത്തിയായപ്പോൾ ബൈസാൻറ്റൈൻ ക്രിസ്തീയ ദേവാലയമായിരുന്ന ഹാജിയ സോഫിയ ആയിരത്തോളം വർഷങ്ങളായി നിലനിർത്തിയിരുന്ന ഏറ്റവും വലിയ ക്രിസ്റ്റീയ ദേവാലയം എന്ന പദവിയെ സെവില്ലേ കത്തീഡ്രൽ മറികടന്നു. ഈ ദേവാലയത്തിലാണ് ക്രിസ്റ്റഫർ കൊളംബസിനെ അടക്കം ചെയ്തിട്ടുള്ളത്..[3] കത്തീഡ്രലിന്റെ വടക്ക്-കിഴക്ക് ഭാഗത്തായാണ് ആർച്ച്ബിഷപ്പിന്റെ അരമന സ്ഥിചെയ്യുന്നത്. വിവരണംനഗരത്തിന്റെ സമ്പത്ത് പ്രദര്ശിപ്പിക്കാനായാണ് സെവില്ലേ കത്തീഡ്രൽ പണികഴിപ്പിച്ചത്. 1284ലെ റീകോൺക്വിസ്റ്റയ്ക്ക് ശേഷം ഈ നഗരം ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു. 1401 ജൂലൈയിൽ പുതിയ ഭദ്രാസനപ്പള്ളി പണിയാൻ തീരുമാനമെടുത്തു. തദ്ദേശീയമായ വാമൊഴി പാരമ്പര്യമനുസരിച്ച് ഇടവകാംഗങ്ങൾ പറഞ്ഞെതത്രെ: "Hagamos una Iglesia tan hermosa y tan grandiosa que los que la vieren labrada nos tengan por locos"("പണിപൂർത്തിയായ ശേഷം കാണുന്നവർ നമുക്ക് പ്രാന്താണെന്ന് ചിന്തിച്ചുപോകുന്ന വിധത്തിൽ വലുതും മനോഹരവുമായ ഒരു പള്ളി പണിയാം").[4] 1402ൽ നിർമ്മാണം ആരംഭിക്കുകയും 1506 വരെ തുടരുകയും ചെയ്തു. ഇടവകയിലെ പുരോഹിതന്മാർ അവരുടെ വേതനത്തിന്റെ പകുതി ആർക്കിടെക്ടുകൾ,ഗ്ലാസ് കലാകാരൻമാർ,മേസ്തിരിമാർ,കൊത്തുപണിക്കാർ,കലാകാരൻമാർ,തൊഴിലാളികൾ തുടങ്ങിയവരുടെ കൂലിക്കും മറ്റു നിർമ്മാണ ചെലവുകൾക്കുമായി നൽകി.[5]
ചിത്രങ്ങൾ
അവലംബം
സ്രോതസ്സുകൾ
പുറത്തേക്കുള്ള കണ്ണികൾCatedral de Sevilla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia