സെസിൽ ബ്ലൗണ്ട് ഡി മില്ലെ

സെസിൽ ബ്ലൗണ്ട് ഡി മില്ലെ
ജനനം
സെസിൽ ബ്ലൗണ്ട് ഡി മില്ലെ

(1881-08-12)ഓഗസ്റ്റ് 12, 1881
മരണംജനുവരി 21, 1959(1959-01-21) (പ്രായം 77)
തൊഴിൽ(s)നിർമ്മാതാവ്, സംവിധായകൻ, എഡിറ്റർ, തിരക്കഥാകാരൻ, നടൻ
സജീവ കാലം1913-1959
ജീവിതപങ്കാളി(കൾ)കോൺസ്റ്റേൻ ആഡംസ്
(m.1902-1959; his death)
പങ്കാളി(കൾ)ജീനീ മക്ഫെർസൺ
ജൂലിയ ഫായെ
മാതാപിതാക്കൾഹെൻട്രി ചർച്ചിൽ ഡിമില്ലെ
മറ്റിൽഡ് ബിയാട്രീസ് സാമുവൽ

അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ [1] ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ (ജീവിതകാലം: ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959). 1881 ഓഗസ്റ്റ് 12-ന് ആഷ്ഫീൽഡിൽ ജനിച്ചു. 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.

പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപകൻ

1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു.

സിനിമാ നിർമാതാവ്

വൻബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിർമാതാക്കളിൽ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്.

  • ടെൻ കമാന്റ്മെന്റ്സ് (1923)
  • ദ് കിങ് ഒഫ് കിങ്സ് (1927)
  • ദ് ബുക്കാനീർ (1937)
  • റീപ് ദ് വൈൽഡ് വിൻഡ് (1942)
  • അൺകോൺക്വേർഡ് (1947)
  • സാംസൺ ആൻഡ് ദെലീലി (1949)
  • ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് (1951).

അക്കാദമി അവാർഡ് നേടിയ നിർമാതാവ്

ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് അക്കാദമി അവാർഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ മെയ് ൽ ആൻഡ് ഫിമെയ് ൽ (1916), ദ് ഗോഡെസ്സ് ഗേൾ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.

റേഡിയോ നാടക നിർമാതാവ്

1936 മുതൽ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറിൽ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിർമിച്ചു. 1959 ജനുവരി 21-ന് പുതിയൊരു ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ഹോളിവുഡ്ഡിൽ അന്തരിച്ചു.

സംവിധാനം നിർവഹിച്ച ചിത്രങ്ങൾ

വർഷം ചിത്രം അക്കാദമി അവാർഡ് നേടിയവ അക്കാദമി അവാർഡ് നൊമിനേഷൻ
1919 മെയിൽ ആൻഡ് ഫിമെയിൽ
1926 ദി വോൾഗ ബോട്ട്മാൻ
1927 ദി കിംഗ് ഓഫ് കിംഗ്സ്
1928 വാക്കിംഗ് ബാക്
1928 സ്കൈസ്ക്റാപെർ
1929 ദി ഗൊഡ്‌ലെസ്സ് ഗേൾ
1929 ഡൈനാമൈറ്റ്
1930 മാഡം സാതാൻ
1931 ദി സ്ക്വാ മാൻ
1932 ദി സൈൻ ഓഫ് ദി ക്രോസ്
1933 ദിസ് ഡേ ആൻഡ് ഏജ്
1934 ഫോർ ഫ്രിജിറ്റെന്റ് പ്യൂപിൾ
1934 ക്ലിയോപാട്ര 1 5
1935 ദി ക്രൂസെയിഡ് 0 1
1936 ദി പ്ലെയിൻസ്മാൻ
1938 ദി ബുക്കാനീർ 1 0
1939 യൂണിയൻ പസിഫിക് 1 0
1940 നോർത്ത് വെസ്റ്റ് മൗണ്ടെഡ് പൊലീസ് 1 4
1942 റിപീറ്റ് ദി വൈൽഡ് വിൻഡ് 1 2
1944 ദി സ്റ്റോറി ഒഫ് ഡോക്ടർ വാസ്സൽ 1 0
1947 അൺകോൺക്വേർഡ് 1 0
1948 കാലിഫോർണിയാസ് ഗോൾഡെൻ ബിഗിനിംഗ്
1949 സാംസൺ അൻഡ് ഡെലില 2 5
1952 ദി ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് 2 5
1956 ദി ടെൻ കമാൻഡ്മെന്റ്സ് (1956 ഫിലിം) 1 7

അവലംബം

  1. "Cecil B. DeMille Obituary." Variety, January 28, 1959.

പുറത്തേയ്ക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡി മില്ലെ, സെസിൽ ബ്ളൌൺട് (1881 - 1959) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya