സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോട്ടൺ റിസർച്ച്പരുത്തി ഉത്പാദനത്തിന് ഗവേഷണ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാന സർവ്വകലാശാലകളുടെ സജീവ പങ്കാളിത്തത്തോടെ പരുത്തിയിൽ പ്രായോഗിക ഗവേഷണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് 1976 ൽ ആരംഭിച്ച ഗവേഷണസ്ഥാപനമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോട്ടൺ റിസർച്ച് (CICR). 1967-ൽ കൗൺസിൽ ആരംഭിച്ച ഓൾ ഇന്ത്യ കോർഡിനേറ്റഡ് കോട്ടൺ ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് (AICCIP) കീഴിലാണ് CICR-ന്റെ ഗവേഷണ പ്രവർത്തനങ്ങൾ. ഇതിന്റെ ആസ്ഥാനം നാഗ്പൂരിലും മറ്റ് രണ്ട് പ്രാദേശിക യൂണിറ്റുകൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ഹരിയാനയിലെ സിർസയിലുമാണ് സ്ഥിതി ചെയ്യുന്നത്.[1][2] കാമ്പസുകൾമഹാരാഷ്ട്രയിലെ നാഗ്പൂരിലും ഹരിയാനയിലെ സിർസയിലും സിഐആർഎസിന് രണ്ട് കാമ്പസുകളാണുള്ളത്. നാഗ്പൂർ കാമ്പസ്സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോട്ടൺ റിസർച്ച്, നാഗ്പൂർ (' CICR, നാഗ്പൂർ അല്ലെങ്കിൽ CICRN ) മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച്, ബ്രസീലിയൻ മാതൃകയിൽ വിദർഭ മേഖലയിൽ ഒരു പൈലറ്റ് പദ്ധതി നടപ്പിലാക്കി. സിർസ കാമ്പസ്സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോട്ടൺ റിസർച്ച്, സിർസ (' സിഐസിആർ, സിർസ അല്ലെങ്കിൽ സിഐആർഎസ് ) ഹരിയാന സർക്കാരുമായി സഹകരിച്ച് സിർസ നഗരത്തിൽ സ്ഥാപിച്ചു. NH9 ൽ ചൗധരി ദേവി ലാൽ യൂണിവേഴ്സിറ്റിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവലംബങ്ങൾ
|
Portal di Ensiklopedia Dunia