സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി
ഭാരത സർക്കാറിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഉപവിഭാഗമായ ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിയമപ്രകാരമുള്ള ഒരു ഉന്നതാധികാര സ്ഥാപനമാണ് സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി - Central Council of Homoeopathy (സി.സി.എച്ച്. - CCH). 1973-ൽ ആണ് ഭാരത സർക്കാർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു കീഴിലുള്ള തൊഴിൽ ഉപദേശകസമിതികളിൽ ഒന്നായി ഇതിന് രൂപംനൽകിയത്.[2] സി.സി.എച്ച്. ആണ് ഇന്ത്യയിലെ ഹോമിയോപ്പതി വിദ്യാഭ്യാസം നിയന്ത്രിക്കുന്നത്. എല്ലാ ഹോമിയോപ്പതി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഉപദേശകസമിതിയുടെ അംഗീകാരം തേടണം.[3] ചരിത്രംഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973 എന്ന നിയമപ്രകാരമാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്.[4] ഓരോ കോഴ്സുകളുടെയും പാഠ്യപദ്ധതിയും മറ്റു നിലവാര മാനദണ്ഡങ്ങളും തീരുമാനിക്കുന്നതും ഇന്ത്യയിലുള്ള എല്ലാ ഹോമിയോപ്പതി ഭിഷ്വഗരൻമാരുടെയും പട്ടിക സൂക്ഷിക്കുന്നതും ഈ സ്ഥാപനമാണ്. [3] 2007-ൽ കേന്ദ്ര ആരോഗ്യ വകുപ്പ് അരോഗ്യമേഖലയുടെ അടിസ്ഥാന നിലവാരം ഉറപ്പുവരുത്താനായി രൂപം നൽകിയ നാഷണൽ കൌൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിലും (National Council for Clinical Establishments) സി.സി.എച്ച്. ഔദ്യോഗിക അംഗമാണ്.[5] ബി.എച്ച്.എം.എസ്.ഹോമിയോപ്പതിയിൽ അഞ്ചര വർഷത്തെ ബിരുദപഠനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സർവ്വകലാശാലാബിരുദമാണ് ബി.എച്ച്.എം.എസ്. (B.H.M.S.) അഥവാ ബാച്ച്‌ലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആന്റ് സർജറി (Bachelor of Homeopathic Medicine and Surgery)[6] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia