സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൗ26°51′33″N 80°55′53″E / 26.8590932°N 80.9313655°E
![]() ലഖ്നൌവിലുളള ഈ ഔഷധഗവേഷണ കേന്ദ്രം [1] 1951 ലാണ് സ്ഥാപിതമായത്. സി. ഡി. ആർ. ഐ എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന ഈ സ്ഥാപനം സി. എസ്. ഐ. ആറിൻറെ ഘടകമാണ്, ഈ സ്ഥാപനത്തിൽ പരികല്പന മുതൽ വിപണി വരെയുളള പരസ്പര പൂരകങ്ങളായ വിവിധ മേഖലകളിൽ ഗവേഷണ പരീക്ഷണങ്ങൾ നടക്കുന്നു. രോഗനിർണ്ണയത്തിനും ഔഷധഗവേഷണത്തിനും, പ്രതിരോധകുത്തിവെപ്പുകൾ കണ്ടുപിടിക്കുന്നതിനും ആവശ്യമായ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും സൌകര്യങ്ങളും ഇവിടെ ലഭ്യമാണ്. പ്രവർത്തന സൌകര്യവും കാര്യക്ഷമതയും കണക്കിലെടുത്തുകൊണ്ട് ഗവേഷകരെ 14 വിഭാഗങ്ങളിലായി വേർതിരിച്ചിരിക്കുന്നു. ഗവേഷണ വിഭാഗങ്ങൾ
ഔഷധങ്ങൾ വിപണിയിൽസെൻട്രോക്രോമലോകത്ത് ആദ്യമായി സ്ടെറോയ്ഡ് അല്ലാത്ത ഒരു ഗർഭനിരോധന ഔഷധം രൂപപ്പെടുത്തിയെടുത്തത് സി. ഡി. ആർ. ഐ ആണ്. സഹേലി (ഹിന്ദുസ്ഥാൻ ലാററക്സ്) സെൻട്രോൺ (ടോറൻറ് ഫാർമസ്യൂട്ടികൽസ്) എന്നീ പേരുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. സെൻറ്ബുക്ക്രിഡിൻപ്രചാരത്തിലുളള ലിഗ്നോകൈനിനെക്കാൾ വീര്യവും സുരക്ഷിതത്വവുമുളള ഈ ലോക്കൽ അനസ്തെററിക് തെമിസ് കെമിക്കൽസ് സെൻറോബ്ലോക് എന്ന പേരിൽ മാർക്കററിലെത്തിച്ചിരിക്കുന്നു. അർട്ടീത്തർഅർട്ടെമീഷ്യ അന്നുവാ എന്ന ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കപ്പെട്ട മലേറിയക്കെതിരായുളള ഈ ഔഷധം ഇ മാൽ എന്ന പേരിൽ ലഭ്യമാണ് (തെമിസ് കെമിക്കൽസ്) ബുളാക്വിൻമലേറിയ പുനരാവർത്തന നിരോധകമായ ഇത് നി ക്കോ ളസ് പിരാമൾ ക്ലോറോക്വിനിനോടൊപ്പം സമ്മിശ്രണമായി ആബ്ലാക്വിൻ എന്ന പേരിൽ മാർക്കററിലെത്തിച്ചിരിക്കുന്നു ഗുൽഗുലിപിഡ്കോമ്മിഫോറ മുകുൾ എന്ന ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കപ്പെട്ട, കൊഴുപ്പ് നിയന്ത്രിക്കാനുളള ഈ ഔഷധം ഗുഗുലിപ് എന്ന പേരിലാണ് സിപ്ല ലിമിററഡ് പുറത്തിറക്കിയിരിക്കുന്നത്. ഐസാപ്ടൻറ്യൂണികെം ലാബറട്ടറീസ് ലിമ്ററഡ് ഡൈലക്സ്-സി എന്ന പേരിൽ ലഭ്യമാക്കിയിരിക്കുന്ന ഇത് MTP സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. ബഹുമതികൾസി. എസ്. ഐ. ആർ ടെക്നോളജി അവാഡ്ഗുഗുൽസ്ടെറോൺ (2008), എൻഡോപെറോക്സൈഡ്(2009) എം.എം ധർ (1971), ഡി.എസ്.ഭാക്കുനി (1975), ജി.പി. ദത്ത(1976) ബി എസ് ശ്രീവാസ്തവ(1984), സി.എം ഗുപ്ത (1986), വി. ഭാക്കുനി (2006) യുവശാസ്ത്രജ്ഞർസി. എസ്. ഐ. ആർ അവാർഡ്ബി. എൽ തെക്വാനി (1990), വി. ഭാക്കുനി (1996), നീനാ ഗോയൽ(1997), സമന ഹബീബ് (2001), എ.കെ മിശ്ര (2005), എം.എസ്. അഖ്ത്തർ(2006) ഇൻസാഅവാർഡ്നീനാ ഗോയൽ(1993), പ്രതിമാ ശ്രീവാസ്തവ (1996), എം.എസ്. അഖ്ത്തർ(2006) പൂർണ്ണ വിവരങ്ങൾസെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൌ 226001, ഇന്ത്യ ഫോ 91(0522)-2610952 അവലംബം
|
Portal di Ensiklopedia Dunia