സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ദേശീയ തലത്തിലെ നിയന്ത്രണത്തിനുള്ള ഭാരത സർക്കാർ സ്ഥാപനമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ മെഡിസിൻസ് ഏജൻസി, ജപ്പാനിലെ പിഎംഡിഎ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ), യുണൈറ്റഡ് കിംഗ്ഡത്തിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ ഉൽപ്പന്നങ്ങസ്ൾ റെഗുലേറ്ററി ഏജൻസി, ചൈനയിലെ നാഷണൽ മെഡിക്കൽ പ്രൊഡക്ട്സ് അഡ്മിനിസ്ട്രേഷൻ (എൻഎംപിഎ) എന്നിവക്ക് തുല്യമായി ഇന്ത്യയിലെ സ്ഥാപനമാണ് സിഡിഎസ്സിഒ. ഇംപ്ലാന്റുകളും ഗർഭനിരോധന മാർഗ്ഗങ്ങളും ഉൾപ്പെടെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ അവലോകനത്തിന് കൊണ്ടുവരാനുള്ള പദ്ധതി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും നിയന്ത്രിക്കുന്നു. ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡും (ഡിടിഎബി) ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയും (ഡിസിസി) ഡിസിജിഐയെ ഉപദേശിക്കുന്നു. സോണൽ ഓഫീസുകളായി വിഭജിച്ച്, ഓരോരുത്തരും പ്രീ-ലൈസൻസിംഗ്, പോസ്റ്റ്-ലൈസൻസിംഗ് പരിശോധനകൾ, മാർക്കറ്റിന് ശേഷമുള്ള നിരീക്ഷണം, മരുന്ന് റദ്ദാക്കൽ (ആവശ്യമായാൽ) എന്നിവ നടത്തുന്നു. അതോറിറ്റിയുമായി ഇടപെടുന്ന നിർമ്മാതാക്കൾ ഇന്ത്യയിലെ സിഡിഎസ്‌സിഒ യുമായുള്ള എല്ലാ ഇടപാടുകളിലും അവരെ പ്രതിനിധീകരിക്കുന്നതിന് ഒരു അംഗീകൃത ഇന്ത്യൻ പ്രതിനിധിയുടെ (എഐആർ) പേര് നൽകേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുമായി സിഡിഎസ്‌സിഒയ്ക്ക് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിലും, അതിന് സ്വതന്ത്ര മെഡിക്കൽ വിദഗ്ധരുമായും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും മുൻകാല ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. ചൈനയിലെ ബീജിംഗിൽ ഒരു അന്താരാഷ്ട്ര ഓഫീസ് തുറക്കാൻ സിഡിഎസ്‌സിഒ പദ്ധതിയിടുന്നു. ഡിവിഷനുകൾസെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് 8 ഡിവിഷനുകളുണ്ട്:
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia