ഭാരതസർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ[1] അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.[2]
ഇപ്പോൾ നൽകിവരുന്ന സർട്ടിഫിക്കറ്റുകൾ
അക്ഷരം
അക്ഷരസൂചന
വിവരണം
U
ആഗോളം
എല്ലാ പ്രായക്കാർക്കും കാണാവുന്നത്.
U/A
രക്ഷിതാക്കളുടെ കൂടെ
ചില ദൃശ്യങ്ങൾ 14 വയസ്സിൽ താഴെ ഉള്ളവരെ ബാധിക്കാം. അതിനാൽ രക്ഷിതാക്കളുടെ കൂടെ കാണാവുന്നത്.
പ്രായപൂർത്തി ആയവർക്ക് മാത്രം കാണാവുന്നത്. സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം, ലൈംഗികദൃശ്യങ്ങൾ ഇവ ഉള്ള ചിത്രങ്ങൾക്ക് പൊതുവെ ഈ സർട്ടിഫിക്കറ്റ് നൽകിവരുന്നു.
S
തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം
തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകവിഭാഗക്കാർക്ക് (ഉദാ: ഡോക്റ്റർമാർ)മാത്രം കാണാവുന്നത്.
സ്ഥാപനഘടന
ഒരു ചെയർപേഴ്സണും അതിനു കീഴിൽ അനൗദ്യോഗികാംഗങ്ങളും എന്നതാണ് സെൻസർ ബോർഡിന്റെ ഘടന. അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു.
മുംബൈയിൽ പ്രധാനകേന്ദ്രവും മറ്റ് ഒമ്പത് നഗരങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
പ്രാദേശികകേന്ദ്രങ്ങൾ ഇവയാണ്.
പ്രാദേശികകേന്ദ്രങ്ങൾ ചലച്ചിത്രങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട പ്രഗല്ഭമതികളെ പ്രാദേശികകേന്ദ്രത്തിന്റെ നടത്തിപ്പിനായി രണ്ട് വർഷക്കാലയളവിലേക്ക് കേന്ദ്രസർക്കാർ തെരഞ്ഞെടുക്കുന്നു.