സെൻട്രൽ സുറിനാം നേച്ചർ റിസർവ്വ്
സെൻട്രൽ സുറിനാം നേച്ചർ റിസർവ്വ്, (Dutch: Centraal Suriname Natuurreservaat (CSNR)) സുറിനാമിയിലെ ഒരു സംരക്ഷണ യൂണിറ്റാണ്. ഉഷ്ണമേഖലാ മഴക്കാടുകളുടെ ഒരു ഭാഗം ഇതു സംരക്ഷിക്കുന്നു. ചരിത്രം![]() സെൻട്രൽ സുരിനാം നേച്ചർ റിസർവ്വ് സുരിനാമിലെ സംരക്ഷണ യൂണിറ്റ് ആയി പ്രവർത്തിച്ചുകൊണ്ട് ഉഷ്ണമേഖലാ മഴക്കാടുകളുടെ ഒരു ഭാഗം സംരക്ഷിക്കുന്നു. സെൻട്രൽ സുരിനാം നെയിം റിസർവ്, 1998-ൽ കൺസർവേഷൻ ഇന്റർനാഷണലും സുരിനാം സർക്കാരും ചേർന്ന് റല്ലെഘ്‍വല്ലെൻ, ടഫെൽബർഗ്ഗ്, എയ്‍ലെർട്‍സ് ഡി ഹാൻ ഗെബെർഗ്റ്റെ എന്നീ നിലവിലുണ്ടായിരുന്ന മൂന്ന് കരുതൽ വനമേഖലകളുടെ ഏകീകരിക്കലിലൂടെയാണ് സ്ഥാപിച്ചത്.[2]ഉഷ്ണമേഖലാ മഴക്കാടുകളിലെ ആവാസ വ്യവസ്ഥയെ പ്രത്യേക കണക്കിലെടുത്ത് 2000-ൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. ഗ്വാനിയൻ ആർദ്ര വനമേഖല ഇകോറീജിയൻ ആണ് റിസർവിൽ കാണപ്പെടുന്നത്. ഗയാന ഹൈലാൻഡ്സ് വിഭാഗങ്ങൾ ഉൾപ്പെടെ 16,000 ചതുരശ്ര കിലോമീറ്റർ (6,200 ചതുരശ്ര മൈൽ) റിസർവിൽ മൊണ്ടേൺ, താഴ്ന്ന പ്രദേശങ്ങളിൽ പ്രാഥമിക ട്രോപ്പിക്കൽ വനങ്ങൾ എന്നിവയുൾപ്പെടുന്നു. സെൻട്രൽ സുരിനാമിക് റിസർവിലെ ചില പ്രധാന സവിശേഷതകൾ ഗ്രാനൈറ്റ് ഗോപുരങ്ങളാണ് സുരിനാമിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ ജൂലിയനാടോപ്പ് (1230 മീ), കൂടാതെ ടഫൽബെർഗ് (ടേബിൾ മൗണ്ടൻ, 1026 മീ.), വാൻ സ്റ്റക്കം ബർഗ് (360 മീറ്റർ), എന്നീ പർവ്വതങ്ങളും പർവ്വതത്തിന്റെ അറ്റത്തുള്ള സമതുലിതമായ ഒരു പാറയായ ഡ്വാലിസീ (Devil's Egg) എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.. അവലംബം
|
Portal di Ensiklopedia Dunia