സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ്, തിരുവമ്പാടി
കോഴിക്കോട് നഗരത്തിൽ നിന്ന് 35 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ, തിരുവമ്പാടി. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചരിത്രംസേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി വികാരിയായിരുന്ന ഫാ.കെറുബീൻ അവർകളുടെ പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു. 2000 ജൂൺ മാസം 1 ന് ഹയർസെക്കന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോർജ്ജ് പ്രഥമ പ്രിൻസിപ്പലായി നിയമിതനായി. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ.ഫാ.ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂർത്തിയാക്കിയത്. ഭൗതികസൗകര്യങ്ങൾമൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽതലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. ജോസഫ് കളരിക്കൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി എം.വി.വൽസമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായി എ. ജെ .സെബാസ്ററ്യനുമാണ്. മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
Portal di Ensiklopedia Dunia