സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി
തലശ്ശേരിയിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. തലശ്ശേരിക്കോട്ടയുടെ എതിർവശത്തായി തലശ്ശേരി നഗരത്തിൻറെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പസ്തോലിക്ക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് സേക്രഡ് ഹാർട്ട് സ്കൂൾ നടത്തുന്നത്.[1] ചരിത്രം1886 ൽ തലശ്ശേരി രൂപത മുൻകയ്യെടുത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. തലശ്ശേരിയിലെ ഹോളിറോസറി പള്ളിയിലെ വികാരിയായിരുന്ന ഫാദർ മൈക്കിൾ മോന്റെറോയുടെ അഭ്യർത്ഥന പ്രകാരം അപ്പസ്തോലിക് കാർമൽ സന്യാസിനീ സഭ 1886 ഏപ്രിൽ 1 ന് ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ 52 വിദ്യാർഥിനികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മിസ്റ്റ്രസ് ആയി സിസ്റ്റർ ബിയാട്രീസ് ചുമതല നിർവഹിച്ചു. 1891 -ൽ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1909 -ൽ ഹൈസ്കൂളായും ഇതിന് അംഗീകാരം ലഭിച്ചു. നിലവിലുള്ള ചാപ്പലും കോൺവന്റും 1936 -ൽ സ്കൂളിന്റെ സുവർണജൂബിലിയോടനുബന്ധിച്ചു നിർമിച്ചവയാണ്. 1954 -ൽ ഹോളി ഏഞ്ജൽസ് എന്ന പേരിൽ ഒരു നഴ്സറി വിഭാഗവും ഇവിടെ ആരംഭിച്ചിരുന്നു. 2001 -ൽ ഒരു ഇരുനിലക്കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. 2010 -ലാണ് ഇവിടെ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്.[1] ഭരണംപെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന അപ്പസ്തോലിക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റാണ് സ്കൂൾ നടത്തുന്നത്. ചിത്രശാല
ഇതു കൂടി കാണുക
പ്രമുഖരായ പൂർവവിദ്യാർഥിനികൾഅവലംബം |
Portal di Ensiklopedia Dunia