സൈക്കോ മുഹമ്മദ്
മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ മനോരോഗ വിദഗ്ദനും എഴുത്തുകാരനും ആണ് സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രൊഫ. ഇ.മുഹമ്മദ് എന്ന ഇളയിടത്ത് മുഹമ്മദ് അഥവാ സൈക്കോ മുഹമ്മദ്. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് കെ.ജി.ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനത്തിന്റെ കഥാതന്തു.[1][2] ജീവിതംഅഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി 1935-ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം. ഐ. ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1958-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ നിംഹാൻസിൽ നിന്ന് 1962-ൽ ക്ലിനിക്കൽ സൈക്കോളജിയിൽ ഉന്നത ബിരുദവും നേടി.[3]. ശാസത്രസാഹിത്യ സമിതി എന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപവൽകരിക്കാനിടയായ സംഘത്തിലെ ഒരംഗമായിരുന്നു സൈക്കോ മുഹമ്മദ്.[4] തൃശൂർ ജില്ലയിലെ പെരുമ്പിലാവിലുള്ള അൻസാർ ഹോസ്പിറ്റൽ ഡയറക്ടറായി 26 വർഷമായി പ്രവർത്തിക്കുന്നു. നിരവധി വർഷങ്ങളായി പെരുമ്പിലാവിനടുത്ത് പൊതിയഞ്ചേരിക്കാവിൽ സ്ഥിരതാമസം.[5] ഗ്രന്ഥങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia