സൈതാമാ
സൈതാമാ (ജാപ്പനീസ്: さいたま市, Saitama-shi, സൈതാമാ-ഷി) ജപ്പാനിലെ സൈതാമാ പ്രിഫെക്ചറിൻ്റെ തലസ്ഥാനമാണ്. 2021 ഫെബ്രുവരി 1 ലെ കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 1,324,854 ആണ്.[1] [2] പേര്"സൈതാമ" എന്ന പേര് ആദ്യം വന്നത് സകിതാമ ജില്ലയിൽ നിന്നാണ്. ഉച്ചാരണം ആദ്യം- സകിതാമയിൽ നിന്ന് ഇപ്പോൾ- സൈതാമാ എന്നായി മാറി. ജപ്പാനിൽ ഹിരഗാനയിൽ എഴുതപ്പെടുന്ന ഏക പ്രിഫെക്ചറൽ തലസ്ഥാനമാണ് സൈതാമാ. ഭൂമിശാസ്ത്രം![]() മധ്യ ടോക്കിയോയിൽ നിന്ന് 20 മുതൽ 30 കിലോമീറ്റർ വടക്കായി കാന്തോ സമതലത്തിന്റെ(Kantō Plain) മധ്യത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സൈതാമ പ്രിഫെക്ചറിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സൈതാമാ നഗരം സമുദ്രനിരപ്പിൽ നിന്ന് 20 മീറ്ററിൽ താഴെയുള്ള താഴ്ന്ന പ്രദേശങ്ങളും പീഠഭൂമികളും ഉൾക്കൊള്ളുന്നു, നഗര അതിർത്തിക്കുള്ളിൽ പർവതനിരകളോ കുന്നുകളോ ഇല്ല.
കാലാവസ്ഥശരാശെരി ഏറ്റവും ഉയർന്ന താപനില ഓഗസ്റ്റിലാണ്- 26.4 ഡിഗ്രി സെൽഷ്യസും, ഏറ്റവും താഴ്ന്ന താപനില ജനുവരിയിൽ- 2.9 ഡിഗ്രി സെൽഷ്യസും ആണ്. ശരാശരി വാർഷിക മഴ 1408 മില്ലിമീറ്ററാണ്, സെപ്റ്റംബറാണ് അന്തരീക്ഷത്തിൽ ഏറ്റവും ഈർപ്പമുള്ള മാസം. ചൂടുള്ള വേനൽക്കാലവും മഞ്ഞുവീഴ്ചയില്ലാത്ത തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്.[3] വിദ്യാഭ്യാസംസർവകലാശാലകൾ
ഗതാഗതംഷിങ്കാൻസൺ അതിവേഗ ട്രെയിൻ ശൃംഖലയുടെ ഭാഗമായ ഓമിയ സ്റ്റേഷൻ, പ്രിഫെക്ചറിലെ ഏറ്റവും വലിയ റെയിൽവേ ഹബ് ആയി പ്രവർത്തിക്കുന്നു. ![]() രണ്ട് മണിക്കൂർ അകലെയുള്ള ഹനേഡ വിമാനത്താവളവും, നരിറ്റ അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളങ്ങൾ. അവലംബം
|
Portal di Ensiklopedia Dunia