സൈറസ് മിസ്ത്രി (എഴുത്തുകാരൻ)
ഭാരതീയനായ ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമാണ് സൈറസ് മിസ്രി(11 മാർച്ച് 1956).[1][2] ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ എന്ന നോവലിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2014 ലെ ഡിഎസ്സി തെക്കേ ഏഷ്യൻ പുരസ്കാരവും നേടി.[3][4] മുംബൈ സ്വദേശിയായ സൈറസ് മിസ്ത്രി പ്രമുഖ എഴുത്തുകാരൻ രോഹിൻറ്റൺ മിസ്ത്രിയുടെ സഹോദരനാണ്.[5] നാടകകൃത്തായി കരിയർ തുടങ്ങിയ സൈറസ് ജേർണലിസ്റ്റായും ചെറുകഥാകൃത്തായും കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം 21-ആം വയസ്സിൽ രചിച്ച "ദൂംഗാജി ഹൌസ്" സമകാലിക ഇംഗ്ലീഷ് നാടക പ്രസ്ഥാനത്തിനു തുടക്കമിട്ട കൃതിയായി കരുതപ്പെടുന്നു. അദ്ദേഹമെഴുതിയ ചെറുകഥയായ "പേർസി" 1989 ൽ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. തിരക്കഥ-സംഭാഷണ രചനയും സൈറസിന്റെ തന്നെയായിരുന്നു. 1989 ലെ മികച്ച ഗുജറാത്തി സിനിമയ്ക്കുള്ള ദേശീയ അവാർഡ് ഈ സിനിമയ്ക്കായിരുന്നു. മാൻഹെം ചലച്ചിത്രമേളയിൽ ക്രിടിക്സ് അവാർഡും ഈ സിനിമ നേടി.[6][7] സൃഷ്ടികളെറെയും പാർസി പശ്ചാത്തലമുള്ളവയാണെങ്കിലും സൈറസ് ഒരു ഭൗതികവാദിയാണ്. കൊടൈക്കനാലിലാണ് താമസം. ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർപാർസി സമൂഹത്തിലെ താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്ന "ഖാൻദിയ"കളുടെ കഥയാണ് “ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ” പറയുന്നത്. പാഴ്സികളുടെ ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങളിൽ (Towers of Silence) ജോലി ചെയ്യുന്ന ശവവാഹകരാണ് ഖാൻദിയകൾ. കൃതികൾ
പുരസ്കാരങ്ങൾ
|
Portal di Ensiklopedia Dunia