സൈലന്റ്-നൈറ്റ്-ചാപെൽ![]() സൈലന്റ് നൈറ്റ് ചാപെൽ (Stille-Nacht-Kapelle) ഓസ്ട്രിയൻ സാൾസ്ബർഗ് പ്രവിശ്യയിലെ ഓബെർഡോർഫ് ബി സാൽസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്. ക്രിസ്മസ് കരോൾ ഗാനമായ സൈലന്റ് നൈറ്റിൻറെ സംഗീത സംവിധായകൻ ഫ്രാൻസ് സവേർ ഗ്രുബേർ ലിബ്രെട്ടിസ്റ്റ് ജോസഫ് മോർ എന്നിവരുടെ സ്മാരകമായിരുന്നു. ഈ സ്മാരകം മുമ്പ് സെന്റ് നിക്കോളാസ് ചർച്ച് സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നു. 1818 ഡിസംബർ 24 ന് ആദ്യമായി ഇവിടെ ക്രിസ്തുമസ് കാരോൾ നടക്കുകയുണ്ടായി.[1][2] ചരിത്രം1890 കളിൽ സാൽസാച്ചിലെ വെള്ളപ്പൊക്കത്തിൽ സെന്റ് നിക്കോളാസ് പള്ളിക്ക് പലതവണ കേടുപാടുകൾ സംഭവിച്ചു. പ്രത്യേകിച്ചും 1899 ലെ വെള്ളപ്പൊക്കം, ഇത് അൾട്ടാച്ച് ജില്ലയെ സാരമായി ബാധിക്കുകയും പട്ടണത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കുകയും ചെയ്തു. സെന്റ് നിക്കോളാസിലെ ഇടവക ദേവാലയം ഉൾപ്പെടെ ഒബർഡോർഫ് മുഴുവനും 800 മീറ്റർ ഉയരത്തിൽ പുനർനിർമിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് ഇത് നയിച്ചു. അറ്റകുറ്റപ്പണികളുടെ ഉയർന്ന ചെലവും വെള്ളപ്പൊക്ക സാധ്യതയും കാരണം കേടായ സെന്റ് നിക്കോള പള്ളി നന്നാക്കിയില്ല. പകരം 1906-ൽ പുതിയ ടൗൺ സെന്ററിൽ ഒരു പള്ളി സ്ഥാപിച്ചു. 1913 ൽ പഴയ ഇടവക പള്ളി പൊളിച്ചുമാറ്റി. ഇപ്പോൾ പ്രസിദ്ധമായ ക്രിസ്മസ് ഗാനം ആദ്യമായി അവതരിപ്പിച്ച സ്ഥലത്തെ അടയാളപ്പെടുത്തിയ ഒരു ശേഷിപ്പായി കൂർത്ത ഗോപുരം മാത്രമാണ് ഉള്ളത്. ![]() 1918 ഡിസംബറിലെ പാട്ടിന്റെ നൂറാം വാർഷികം ഒന്നാം ലോക മഹായുദ്ധത്തിന് തൊട്ടുപിന്നാലെ ദുഷ്‌കരമായ സമയത്താണ് നടന്നത്.[3] 1924-ൽ ആരംഭിച്ച ഒരു സ്മാരക ചാപ്പലിന്റെ നിർമ്മാണം അക്കാലത്തെ (ഒന്നാം റിപ്പബ്ലിക്) പ്രയാസകരമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിൽ സാവധാനം നടന്നു. 1937 ഓഗസ്റ്റ് 15 നാണ് ചാപ്പൽ പൂർത്തിയായത്. മെമ്മോറിയൽ ചാപ്പൽ ആത്യന്തികമായി സൈലന്റ് നൈറ്റ് എന്ന ഗാനത്തിന്റെ ദൃശ്യ ചിഹ്നമായി. എല്ലാ വർഷവും, പ്രത്യേകിച്ച് ക്രിസ്മസിൽ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ മെമ്മോറിയൽ ചാപ്പലും അടുത്തുള്ള മ്യൂസിയവും സന്ദർശിക്കുന്നു. എല്ലാ ഡിസംബർ 24 നും 17:00 മണിക്ക് (വൈകുന്നേരം 5:00 മണിക്ക്) പള്ളിയിൽ ഒരു സ്മാരക മാസ്സ് നടത്താറുണ്ട്. അതിഥികൾ അവരുടെ പല ഭാഷകളിലും ആലപിച്ച പ്രശസ്ത കരോൾ കേട്ടതിന്റെ അനുഭവം ആവേശഭരിതമാക്കുന്നു. 2002 മുതൽ, ഈ ആഘോഷം ഇൻറർനെറ്റിലെ പ്രാദേശിക വെബ്‌ക്യാം വഴി സംപ്രക്ഷണം നടത്തുന്നു. സാഹിത്യം
അവലംബം
പുറം കണ്ണികൾSilent Night Chapel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia