സൈല്യൂഗെംസ്ക്കി ദേശീയോദ്യാനം
റഷ്യ, കസാഖിസ്ഥാൻ, ചൈന എന്നിവയുടെ അതിർത്തികൾ സന്ധിക്കുന്ന മധ്യ ഏഷ്യയിലെ അൽടായ് മലനിരകളിലാണ് സൈല്യൂഗെംസ്ക്കി ദേശീയോദ്യാനം (Russian: Сайлюгемский (национальный парк)) സ്ഥിതിചെയ്യുന്നത്. ഒറ്റപ്പെട്ടതിനാലും പർവ്വതങ്ങൾ, സ്റ്റെപ്പികൾ, മരുഭൂമികൾ, വനങ്ങൾ എന്നിവയുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്നതിനാലും ആഗോളപരമായി ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള വളരെ പ്രധാനപ്പെട്ട നാച്ചർ റിസർവ്വാണിത്. വംശനാശഭീഷണി നേരിടുന്ന അൽറ്റായ അർഗാലി എന്ന പർവ്വത ആട്, വംശനാശം വന്നുകൊണ്ടിരിക്കുന്ന മഞ്ഞുപുലി എന്നിവയെ സംരക്ഷിക്കുക എന്ന പ്രത്യേകമായ ലക്ഷ്യത്തിനായാണ് ഈ ദേശീയോദ്യാനം ആദ്യമായി 2010-12 കാലയളവിൽ സ്ഥാപിക്കപ്പെടുന്നത്. ഭരണപരമായി, അൽറ്റായ് സ്വയംഭരണപ്രദേശത്തിലുള്ള കോഷ്- അഗാച്സ്ക്കി ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. എക്കോടൂറിസത്തിന് പ്രഖ്യാപിതമായ ഒരു പങ്കുണ്ടെങ്കിലും മേഖല സന്ദർശിക്കാൻ ദേശീയോദ്യാനത്തിന്റെ അധികാരികളിൽ നിന്നും പ്രത്യേക പാസുകൾ ആവശ്യമാണ്. [1][2] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia