സോഡിയം ബെൻസോയേറ്റ്
ബെൻസോയിക് ആസിഡിന്റെ സോഡിയം ഉപ്പാണ് സോഡിയം ബെൻസോയേറ്റ്. യൂറോപ്പിൽ ഇ. 211 എന്ന നമ്പറിൽ ഒരു ഭക്ഷ്യ ചേരുവയായി ഈ രാസസംയുക്തം അംഗീകരിക്കപ്പെട്ടിട്ടുണ്ട് [3]. വെളുത്തതും സ്ഫടികതുല്യവുമായ ഈ ഖര പദാർഥത്തിന് പ്രത്യേകിച്ച് മണമൊന്നുമില്ല. ചെറിയതോതിൽ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാനുള്ള (ഹൈഗ്രോസ്കോപിക്) കഴിവുണ്ട്. വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നതുമാണ്. ബാക്റ്റീരിയയുടേയും ഫംഗസുിന്റേയും വളർച്ച തടുക്കാൻ സോഡിയം ബെൻസോയേറ്റിന് കഴിയും. അതിനാൽ ബാക്ടീരിയോസ്റ്റാറ്റിക്, ഫംഗിസ്റ്റാറ്റിക് എന്ന വിഭാഗത്തിൽ ഉൾപെടുന്നു. ഈ വിശേഷഗുണം മൂലമാണ് ഭക്ഷണം, ഔഷധക്കൂട്ടുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഏറെനാൾ കേടു കൂടാതെ സൂക്ഷിക്കുന്ന ചേരുവയായി( പ്രിസർവേറ്റീവ്) ഉപയോഗിക്കപ്പെടുന്നത്. ഒരു മാസ്കിംഗ് ഇഫക്റ്റും ഇതിനുണ്ട്, അതായത് സൗന്ദര്യവർദ്ധകവസ്തുവിന്റെ സ്വാഭാവിക ദുർഗന്ധം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. പൊട്ടാസ്യം പെർക്ലോറേറ്റുമായി കലർത്തി കരിമരുന്നു മിശ്രിതത്തിലും പടക്കങ്ങളിലും വിസിൽ ശബ്ദം ഉളവാക്കാൻ ഉപയോഗിക്കുന്നു. അവലംബം
പുറംകണ്ണികൾSodium benzoate എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia