സോമവതിയ ദേശീയോദ്യാനം
![]() ![]() ![]() സോമവതിയ ദേശീയോദ്യാനം ശ്രീലങ്കയിലെ മഹാവെലി നദിയിലെ വികസനപദ്ധതിയുടെ കീഴിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട നാലു ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്.[2] ബുദ്ധന്റെ ഭൗതികശരീരത്തിലുള്ള പല്ലു സൂക്ഷിക്കുന്നതെന്ന് പറയപ്പെടുന്ന സോമവതിയ ചൈത്യ സ്തൂപം ഈ ദേശീയോദ്യാനത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.[3] 1966 ആഗസ്റ്റ് 9 ന് ഈ ദേശീയോദ്യാനം വന്യമൃഗസങ്കേതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും 1986 സെപ്റ്റംബർ 2 നാണ് ദേശീയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.[4] ഈ ദേശീയോദ്യാനം ധാരാളം വലിയ സസ്യഭുക്കുകളുടെ വാസസ്ഥലമാണ്.[1] കൊളംബോയിൽ നിന്നും 266 കിലോമീറ്റർ വടക്കുകിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ശ്രീലങ്കയിലെ വടക്കും കിഴക്കും പ്രവിശ്യയിലായി 32,762 ഹെക്ടർ വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[5] ചരിത്രംചരിത്ര പ്രാധാന്യമുള്ള സോമവതിയ ചൈത്യ മഹാവെലി നദിയുടെ ഇടതുഭാഗത്തെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പ്രാദേശിക ഭരണകർത്താവായ രാജകുമാരൻ അഭയയുടെ പത്നിയും രാജാവ് കവൻ ടിസയുടെ സഹോദരിയുമായ രാജകുമാരി സോമവതിയുടെ പേരാണ് സ്തൂപത്തിനുനല്കിയിരിക്കുന്നത്. അശോക ചക്രവർത്തിയുടെ മൂത്ത പുത്രനായ ബുദ്ധ സന്യാസിയായ മഹേന്ദ്രന്റെ ഉടമസ്ഥതയിൽ ഉള്ള ബുദ്ധന്റെ ഭൗതികശരീരത്തിലുള്ള പല്ലുകൾ സൂക്ഷിക്കാൻ വേണ്ടി രാജകുമാരൻ അഭയ നിർമ്മിച്ച സ്തൂപമാണിത്. [6] സ്തൂപത്തിൽ നിന്നും പ്രകാശരശ്മികൾ പരക്കുന്നുണ്ടെന്ന അത്ഭൂതം പ്രചരിച്ചതിനെ തുടർന്ന് ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതു കൂടാതെ ഇവിടെ ഒരു തീർത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു.[7] ഈ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണ്. വാസ്‍ഗമുവ, ഫ്ലഡ് പ്ലെയിൻസ്, മധുരു ഓയ എന്നിവയാണ് മറ്റു മൂന്ന് ദേശീയോദ്യാനങ്ങൾ.[8] മഹാവേലി നദി താഴേയ്ക്കൊഴുകുന്നതിനടുത്തായി1986-ൽ നിലവിൽ വന്ന സോമവതിയ ദേശീയോദ്യാനവും മുകളിലെയ്ക്കൊഴുകുന്നതിനടുത്തായി 1984-ൽ നിലവിൽ വന്ന ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു ദേശീയോദ്യാനങ്ങളും തെക്കു-പടിഞ്ഞാറ് വാസ്‍ഗമുവ ദേശീയോദ്യാനവുമായി കൂടിച്ചേർന്ന് വടക്കു-കിഴക്ക് ത്രികോണ നാച്യുർ റിസർവ് എന്ന സംരക്ഷിതപ്രദേശമായി കിടക്കുന്നു. ത്രികോണ നാച്യുർ റിസർവ് ഈ മൂന്നു ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒരൊറ്റ സംരക്ഷിതപ്രദേശമായി നിലനിർത്തുന്നു.[9] ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ ഹുരുലുലു ഫോറസ്റ്റ് റിസർവ് ഈ ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia