സോയിൽ ഗ്യാസ്മണ്ണിന്റെ ഘടകങ്ങൾക്കിടയിൽ ഉള്ള വായുവിൽ കാണപ്പെടുന്ന വാതകങ്ങളാണ് സോയിൽ ഗ്യാസ് എന്ന് അറിയപ്പെടുന്നത്. പ്രാഥമിക സോയിൽ ഗ്യാസ് വാതകങ്ങളിൽ നൈട്രജൻ, കാർബൺ ഡയോക്സൈഡ്, ഓക്സിജൻ എന്നിവ ഉൾപ്പെടുന്നു.[1] സസ്യ വേരുകൾ മണ്ണിലെ ജീവികൾ എന്നിവയ്ക്ക് ഓക്സിജൻ അത്യാവശമാണ്. അറ്റ്മോസ്ഫെറിക് മീഥെയ്ൻ, റഡോൺ എന്നിവയാണ് മറ്റ് പ്രകൃതിദത്ത സോയിൽ ഗ്യാസുകൾ. മണ്ണിടിച്ചിൽ മാലിന്യങ്ങൾ, ഖനന പ്രവർത്തനങ്ങൾ, പെട്രോളിയം ഹൈഡ്രോകാർബണുകൾ ഉത്പാദിപ്പിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങൾ എന്നിങ്ങനെ ഭൂമിക്കു താഴെയുള്ള ചില പാരിസ്ഥിതിക മലിനീകരണം മണ്ണ് വഴി വ്യാപിക്കുന്ന വാതകങ്ങൾ ഉൽപാദിപ്പിക്കുന്നു.[2] സോയിൽ ഗ്യാസ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കും. ഈ മലിനീകരണങ്ങളിൽ പ്രധാന ആശങ്ക റേഡിയോ ആക്റ്റീവ് ആയ ക്യാൻസറിനു കാരണമാകുന്ന റേഡൺ ആണ്, മറ്റൊന്ന് 4.4% സാന്ദ്രതയിൽ പോലും കത്തുന്ന മീഥെയ്ൻ ആണ്. മണ്ണിന്റെ സുഷിരങ്ങളിൽ നിന്ന് വെള്ളം ഒഴുകിയോ, ബാഷ്പീകരണം വഴിയോ അല്ലെങ്കിൽ വേരുകൾ ആഗിരണം ചെയ്യുന്നത് വഴിയോ നഷ്ടപ്പെടുമ്പോൾ ആ സുഷിരങ്ങളിൽ വായു നിറയും, തിരിച്ച് സുഷിരങ്ങളിൽ വെള്ളം നിറയുമ്പോൾ വായു നഷ്ടപ്പെടും. മണ്ണിലെ വായുവും മണ്ണിലെ വെള്ളവും മണ്ണിന്റെ പ്രധാന ഭാഗങ്ങളാണ് എങ്കിലും ഇവ പലപ്പോഴും വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിലും അന്തരീക്ഷത്തിലുമുള്ള വായുവിന്റെ ഘടന:[3]
മണ്ണിലെ വാതക തന്മാത്രകൾ വാതകങ്ങളുമായി ബന്ധപ്പെട്ട കൈനെറ്റിക് തിയറി ഓഫ് ഗ്യാസസ് അനുസരിച്ച് നിരന്തരമായ താപ ചലനത്തിലാണ്, തന്മാത്രകൾ തമ്മിൽ കൂട്ടിയിടിയും ഉണ്ട്. മണ്ണിലെ കോൺസെൻട്രേഷൻ ഗ്രേഡിയന്റ് മൂലം ഉയർന്ന സാന്ദ്രത മുതൽ കുറഞ്ഞ സാന്ദ്രത വരെ തന്മാത്രകളുടെ നെറ്റ് ചലനത്തിന് കാരണമാകുന്നു, ഇത് അന്തർവ്യാപനത്തിലൂടെ വാതകത്തിന്റെ ചലനത്തിന് കാരണമാകുന്നു. സംഖ്യാപരമായി, ഫിക്ക്സ് ലോ ഓഫ് ഡിഫ്യൂഷൻ ഉപയോഗിച്ച് ഇത് വിശദീകരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia