സോയുസ് ബഹിരാകാശ പേടകം
റഷ്യൻ നിർമ്മിത ബഹിരാകാശപേടകമാണ് സോയുസ്. സോവിയറ്റ് ബഹിരാകാശദൗത്യങ്ങൾക്കുവേണ്ടി 1960 കളിൽ കോറോല്യോവ് ഡിസൈൻ ബ്യൂറോയാണ് ഇതിന്റെ രൂപകല്പന നടത്തിയത്. വസ്ഹോദ് എന്ന ബഹിരാകാശപേടകത്തിന്റെ മാതൃകയെപിന്തുടർന്നാണ് സോയുസ് നിർമ്മിയ്ക്കപ്പെട്ടത്. സോയുസ് പേടകങ്ങൾ ബഹിരാകാശത്തേയ്ക്ക് വിക്ഷേപിയ്ക്കുന്നത് സോയുസ് റോക്കറ്റുകളുടെ സഹായത്താലാണ്.[1] ആദ്യകാല സോയുസ് ദൗത്യങ്ങൾമനുഷ്യനെ വഹിയ്ക്കാത്ത ആദ്യത്തെ സോയുസ് ദൗത്യം , 1966 നവംബർ 28 നു ആയിരുന്നു. 1967 ഏപ്രിൽ 23 നു തയ്യാർ ചെയ്യപ്പെട്ട രണ്ടാമത്തെ ദൗത്യത്തിൽ (സോയുസ്1) വ്ലാഡിമിർ കോമറോവ് എന്ന സഞ്ചാരി പേടകം തകർന്നു കൊല്ലപ്പെടുകയാണുണ്ടായത്. സോയുസ് 2 മനുഷ്യനെ വഹിയ്ക്കാത്ത ഒരു ദൗത്യമായിരുന്നു. ബഹിരാകാശസഞ്ചാരിയെ വഹിച്ച 1968 ലെ സോയുസ് 3ദൗത്യം ആണ് സാങ്കേതികമായി വിജയിച്ച ആദ്യ പദ്ധതി.എന്നാൽ സോയുസ്11 വൻപരാജയവും 3 സഞ്ചാരികളുടെ മരണത്തിനും ഇടയാക്കുകയും ചെയ്തു. ദീർഘകാലത്തെ ദൗത്യങ്ങൾ സോയുസിനെ വിജയകരവും, സുരക്ഷിതവുമായ പേടകങ്ങളിൽ ഒന്നാക്കിമാറ്റുകയുണ്ടായി.[2] സല്യൂട്ടിലേയ്ക്കും,മിർ,എന്നീ ബഹിരാകാശ നിലയങ്ങളിലേയ്ക്ക്സഞ്ചാരികളെ വഹിയ്ക്കുകയും തിരിച്ച് ഭൂമിയിലെത്തിയ്ക്കാനും സോയുസ് ഉപയോഗിച്ചിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ബഹിരാകാശസഞ്ചാരികളെയും വഹിച്ച് അനേകം ദൗത്യങ്ങൾ സോയുസ് നിർവ്വഹിച്ചുവരുന്നു. മാതൃക![]()
അവലംബം
|
Portal di Ensiklopedia Dunia