സോളാർ തട്ടിപ്പ്കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും[1] സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് സോളാർ തട്ടിപ്പ് എന്നറിയപ്പെടുന്നത്. നൂറോളം പേർക്ക് എഴുപതിനായിരം[2] മുതൽ അൻപതുലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്.[3] മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്ന് വാർത്തകളുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ടീം സോളാർ കമ്പനിവൈദ്യുതി പ്രതിസന്തിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു കമ്പോളം ആണ് സോളാർ ഊർജ്ജോപകരണങ്ങളുടേത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏകദേശം 50 ശതമാനം വരെ ആണ് സഹായ ധനം നൽകി വരുന്നത്. നിലവിൽ, ഇത്തരം ഉപകരണങ്ങൾ സർക്കാർ അനുമതിയോടെ സ്ഥാപിക്കുന്നതിന് ഏകദേശം 300 കമ്പനികൾക്ക് മാത്രം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ഊർജ ഏജൻസിയായ അനെർട്ട് ഇത്തരത്തിൽ പ്രവർത്തിക്കുന്ന 25 ൽ അധികം കമ്പനികൾക്ക് അംഗീകാരം കൊടുത്തിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി അവരും ആയി നിയപരം ആയ കരാറിൽ ഏർപ്പെടുന്ന അംഗീകൃത സോളാർ ഉൽപ്പന്ന വിതരണ കമ്പനികൾ വഴി ആണ് സർക്കാർ സബ്സിഡി നൽകി വരുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള യാതൊരു കേന്ദ്ര സർക്കാർ അംഗീകാരവും വിവാദ ടീം സോളാർ കമ്പനിക്ക് ഇല്ല. കേരളത്തിലെ ഊർജ ഏജൻസിയായ അനെർട്ടും ഇത് വരെ "ടീം സോളാർ" കമ്പനിക്ക് അംഗീകാരം നൽകിയിട്ടില്ല. അംഗീകാരം ഇല്ലാത്ത ഈ സ്ഥാപനം കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് സംവിധാനങ്ങൾ ഉപയോഗിച്ച് കമ്പനി ഇടപാട് കാരെ വഞ്ചിക്കാൻ ശ്രമിച്ചു എന്നും വർത്തമാന പത്രങ്ങളും മറ്റു വാർത്താ ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. സോളാർ വിവാദവും മുഖ്യമന്ത്രിയുടെ ഓഫീസുംടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ സ്റ്റാഫുകളെ ആദ്യം സസ്പന്ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാർട്ടി ആയ കേരള കോൺഗ്രസ് മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ ആയവരെല്ലാം ടീം സോളാർ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിയുകയും ചെയ്തു. ഉമ്മൻചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പൻ, ജിക്കു ജേക്കബ്, സലിംരാജ്, ആർ കെ എന്നിവര് ഈ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി ഒരു വർഷത്തിൽ അധികം ആയി നിരന്തരം ബന്ധം പുലർത്തിയിരുന്നു. ഇവർ സരിത എസ് നായരും ശാലുമേനോനും അടക്കമുള്ള ഈ കേസിലെ പ്രതികളുമായി നിരന്തരം ഫോൺ വഴി ബന്ധപ്പെട്ടതിന് ടെലിഫോൺ രേഖകൾ പുറത്തുവന്നു. ആ സമയങ്ങളിൽ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്തുത പേർസണൽ സ്റ്റാഫുകളുടെ ഫോൺ ആണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. മന്ത്രിമാരും എംഎൽഎമാരും മറ്റുജനപ്രതിനിധികളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളയുള്ളവരെല്ലാം ഇവരുടെ ഫോൺ വഴിയാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത്. ആയതിനാൽ പ്രതികൾ ഈ ഫോൺ വിളികൾ വഴി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും സംസാരിച്ചിരുന്നു എന്ന ആരോപണം ഉയർന്നുവന്നു. ഉമ്മൻചാണ്ടി ഇത് നിഷേധിച്ചെങ്കിലും ജോപ്പനും ജിക്കുവും സലിം രാജും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ കൂടെ ഉള്ള സമയത്താണ് ഫോൺ വിളികൾ മിക്കതും എന്നത് ആരോപണത്തിൻറെ ഗൌരവം വർദ്ധിപ്പിക്കുന്നുണ്ട്. ഈ കേസിൽ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരൻനായർ താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിൻറെ ഓഫീസിൽ വച്ച് നേരിട്ട് കാണുകയും അദ്ദേഹം നൽകിയ ഉറപ്പിൻപ്രകാരമാണ് സോളാർ പദ്ധതിയിൽ വീണ്ടും പണം നിക്ഷേപിച്ചത് എന്നും കോടതിയിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയുണ്ടായി. ശ്രീധരൻനായരെ കണ്ടിട്ടില്ല എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിന്നീട് ശ്രീധരൻനായർ ഓഫീസിൽ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്നം ചർച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മാറ്റിപ്പറഞ്ഞു. ഇത്തരം വെളിപ്പെടുത്തലുകളോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വാസ്യതപൂർണമായും നഷ്ട്ടപ്പെടുന്ന സ്ഥിതി രൂപപ്പെട്ടു. സരിതയോടോപ്പമാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത് എന്ന ശ്രീധരൻനായരുടെ വാദത്തിൻറെ സത്യാവസ്ഥ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നപ്പോൾ സിസിടിവി ദ്രിശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാറില്ല എന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. ഇതടക്കമുള്ള ആരോപണങ്ങൾ വേണ്ട ഗൌരവകരമായി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ ഓഫീസും അന്വേഷണപരിധിയിൽ വരുമെന്ന് ഉറപ്പായി. എന്നാൽ പോലീസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാരും ഇടപെടുന്നു എന്ന ആരോപണം ശക്തിയായതോടെ അന്വേഷണത്തിൻറെ വിശ്വാസ്യത ഉറപ്പുവരുത്താനും അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും മുഖ്യമന്ത്രി ആ സ്ഥാനത്തുനിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും വിവിധ തലങ്ങളിൽ നിന്നും ആവശ്യമുയർന്നു. മുഖ്യമന്ത്രി രാജിവെക്കില്ല എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സോളാർ കേസ് അന്വേഷണം പ്രഹസനമായി. ഏതാനും പേർസണൽ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം വെളിപ്പെട്ടതോടെ മുഖ്യമന്ത്രി രാജിവച്ചു അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധങ്ങൾ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 2016 ജനുവരി 25 നു സോളാർ കമ്മീഷനിൽ ഹാജരായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടർച്ചയായ 14 മണിക്കൂർ ചോദ്യം ചെയ്തു. അറസ്റ്റിലായവർഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ:
കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾസരിത എസ്. നായർസോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ച വനിതയാണ് സരിത എസ്. നായർ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നും അറസ്റ്റിലായി [7][8]. ചങ്ങനാശേരി എൻ.എസ്സ്.എസ്സ്. കോളേജ് ജീവനക്കാരനായിരുന്ന സോമന്റേയും തിരുവനന്തപുരം സ്വദേശിയായ ഇന്ദിരയുടേയും മൂത്തമകളാണ് സരിത[9] ജിക്കുമോൻ ജേക്കബ്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ജിക്കുമോൻ ജേക്കബ്[10] പുതുപ്പള്ളി സ്വദേശിയാണ്. ഇദ്ദേഹം വർഷങ്ങളായി ഉമ്മൻ ചാണ്ടിയോടൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു.[11] ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയതിനുശേഷം ഇദ്ദേഹം മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയ പി ശിവദാസന്റെ അഡീഷണൽ പി.എ ആയി പ്രവർത്തിക്കുകയായിരുന്നു[12]. സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സരിതയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായപ്പോൾ ഇദ്ദേഹം രാജിവയ്ക്കുകയുണ്ടായി.[13]. കേരളത്തിൽ മുഖ്യമന്ത്രിയുടെ യാത്രകളിൽ അനുഗമിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത പേഴ്സണൽ സ്റ്റാഫിൽ ഒരാളായിരുന്നു ജിക്കുമോൻ[14]. സരിതയെ ഫോൺ വിളിച്ചവരുടെ ലിസ്റ്റിൽ ജിക്കുമോന്റേയും മൊബൈൽ നമ്പർ കണ്ടതിനേത്തുടർന്ന് എ.ഡി.ജി.പി. ചോദ്യം ചെയ്യുകയുണ്ടായി.[15] കുറഞ്ഞ കാലയളവിൽ സോളാർ തട്ടിപ്പിലെ പ്രതിയായ സരിതയുമായി നൂറോളം തവണ ടെലിഫോൺ വഴി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു.[16]. ടെനി ജോപ്പൻ മാത്രമല്ല സോളാർ അഴിമതിയിൽ ജിക്കുമോൻ ഉൾപ്പെടെയുള്ള ആളുകൾ പുറത്തു നിൽക്കുകയാണെന്നും; ടെനി ജോപ്പനെ അറസ്റ്റു ചെയ്തതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ടെനി ജോപ്പന്റെ പിതാവ് എം. ജി. ജോപ്പൻ ആരോപണം ഉന്നയിച്ചിരുന്നു[17]. ടെനി ജോപ്പൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫിലെ ഒരംഗമായിരുന്നു ടെനി ജോപ്പൻ. സോളാർ തട്ടിപ്പിലെ പ്രതികളിൽ ഒരാളായ സരിതയുമായി ബന്ധമുണ്ട് എന്ന കാരണത്താൽ പി.എ. സ്ഥാനത്തു നിന്നും നീക്കം ചെയ്തു[18][19]. പത്തനം തിട്ട സ്വദേശി ശ്രീധരൻ നായരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തി സരിതയ്ക്ക് പണം കൈമാറാൻ പ്രേരിപ്പിച്ചു എന്ന കാരണത്താൽ; ശ്രീധരൻ നായരുടെ പരാതിയിൽ പോലീസ് അറസ്റ്റു ചെയ്തു[20][21]. സോളാർ തട്ടിപ്പിൽ ടെനി ജോപ്പന് സാമ്പത്തികലാഭം ഉണ്ടായി എന്നതിനാൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയുണ്ടായി[22]. ടെനി ജോപ്പനു രണ്ട് ലക്ഷം രൂപാ തട്ടിപ്പു നടത്തിയതിനു പലതവണ പണം നൽകിയതായി പ്രതികൾ പറഞ്ഞിരുന്നു.[23]. എന്നാൽ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ല എന്ന് ടെനി ജോപ്പന്റെ വക്കീൽ കോടതിയെ അറിയിച്ചു[24]. യഥാർത്ഥ പ്രതികൾ പുറത്താണെന്നും തന്റെ മകനെ മാത്രം അറസ്റ്റു ചെയ്തു ക്രൂശിക്കുകയാണെന്ന് ടെനി ജോപ്പന്റെ പിതാവ് എം. ജി. ജോപ്പൻ ആരോപണം ഉന്നയിച്ചിരുന്നു.[25] സലിംരാജ്ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളാണ് മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ്.[അവലംബം ആവശ്യമാണ്] സിനിമ - കലസരിത എസ് നായർ നായികയായ "ഗൾഫുകാരന്റെ ഭാര്യ" എന്ന ഷോർട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട് [26] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia