ഈ ലേഖനം / വിഭാഗം വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയത്തിന് വിരുദ്ധമാണെന്ന് സംശയിക്കപ്പെടുന്നു. ദയവായി ഈ ലേഖനത്തിലെ അവകാശവാദങ്ങൾപരിശോധനായോഗ്യമായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക. സ്വന്തം ഗവേഷണങ്ങളും വ്യക്തിവിചാരങ്ങളും മാത്രമടങ്ങുന്ന ലേഖനഭാഗങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടേക്കാം.(മാർച്ച് 2020)
ജമാഅത്തെഇസ്ലാമി ഹിന്ദിന്റെ കേരളഘടകം രൂപം കൊടുത്ത യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കാലത്തിന് മേൽ യുവതയുടെ വിപ്ലവമുദ്ര എന്നതാണ് സോളിഡാരിറ്റിയുടെ മുദ്രാവാക്യം. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടന 2003[2] മെയ് 13-നാണ് രൂപീകൃതമായത്. തൗഫീഖ് മമ്പാട് ആണ് നിലവിലെ സംസ്ഥാന പ്രസിഡന്റ്[3].
ചരിത്രം
സോളിഡാരിറ്റി പതാക
2003 മെയ് 13 ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി രൂപംകൊണ്ടു. കൂട്ടിൽ മുഹമ്മദലിയെ[4] ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും ഹമീദ് വാണിയമ്പലത്തെ[4] ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1983 ൽ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമെടുക്കുകയായിരുന്നു.
2005 ഏപ്രിൽ 23 പാലക്കാട് വെച്ച് പ്രഥമ സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് നടന്നത്.
ആദർശലക്ഷ്യങ്ങൾ
മനുഷ്യസമത്വം, അടിച്ചമർത്തപ്പെട്ടവരോടുള്ള ആഭിമുഖ്യം, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നിവയാണ് സോളിഡാരിറ്റി തങ്ങളുടെ ആദർശമായി പ്രഖ്യാപിക്കുന്നത്[5].
ഇസ്ലാമിക അടിത്തറയിൽ സദാചാര നിഷ്ഠയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുകയും നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക, സാംസ്കാരിക ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്തുക, യുവതയിൽ സേവനസംസ്കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക എന്നിവയും സംഘടന ലക്ഷ്യമാക്കുന്നതായി അവകാശപ്പെടുന്നു.
സംഘടനാ സംവിധാനം
സോളിഡാരിറ്റി പത്താം വാർഷികസമ്മേളനം സൽമാ യാഖൂബ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോടെ ഹിറാസെന്ററിലാണ് സംഘടനയുടെ ആസ്ഥാനം. സംസ്ഥാനതലത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാന സമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്.
ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളിൽ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്.
സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തിതല കൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നൽകുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.
നേതൃത്വം
സോളിഡാരിറ്റി മുൻ സംസ്ഥന പ്രസിഡൻറ് പി.എം. സ്വാലിഹ്
രണ്ട് വർഷമാണ് സംസ്ഥാനസമിതിയുടെ കാലാവധി. പ്രസിഡന്റ്, ജെനറൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവർ ഉൾക്കൊള്ളുന്നതാണ് സംസ്ഥാനസമിതി.
സോളിഡാരിറ്റി മുൻ സംസ്ഥന പ്രസിഡൻറ് ടി.ശാകിർ
S.No
കാലയളവ്
പ്രസിഡന്റ്
ജനറൽ സെക്രട്ടറി
1
2003 – 2005
ഡോ.കൂട്ടിൽ മുഹമ്മദാലി
അബ്ദുൽ ഹമീദ് വാണിയമ്പലം
2
2005 – 2007
അബ്ദുൽ ഹമീദ് വാണിയമ്പലം
പി. മുജീബുർറഹ്മാൻ
3
2007 – 2009
പി. മുജീബുർറഹ്മാൻ
കെ.എ. ഷഫീഖ്
4
2009 – 2010
എം. സാജിദ്(2009–10)
പി.ഐ. നൗഷാദ്(2010-11)
5
2011 – 2013
പി.ഐ. നൗഷാദ്
ടി.മുഹമ്മദ് വേളം
6
2013 – 2015
ടി.മുഹമ്മദ് വേളം
കളത്തിൽ ഫാറൂഖ്
7
2015 – 2017
ടി.ശാകിർ
സാദിഖ് ഉളിയിൽ
8
2017 – 2019
പി.എം. സ്വാലിഹ്
ഉമർ ആലത്തൂർ
9
2019 – 2020
ഡോ. നഹാസ് മാള
ഉമർ ആലത്തൂർ
10
2021 – 2022
ഡോ. നഹാസ് മാള
ജുമൈൽ പി.പി
11
2023 – 2024
സി.ടി സുഹൈബ്
തൗഫീഖ് മമ്പാട്
12
2025 – 2026
തൗഫീഖ് മമ്പാട്
ടി ഇസ്മാഈൽ
പ്രവർത്തനങ്ങൾ, പരിപാടികൾ
സമരങ്ങൾ സ്വയം നടത്തുകയോ നടക്കുന്ന ജനകീയ സമരങ്ങളെ പിന്തുണക്കുകയോ ചെയ്തുവരുന്നു[6][7].
പ്ലാച്ചിമടയിൽപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം[8][9][10][11], എക്സ്പ്രസ് ഹൈവേ വിരുദ്ധസമരം[12]
ചില്ലറ വ്യാപാര മേഖലയിലെ കുത്തകകൾക്കെതിരെയുള്ള സമരം, പത്തനംതിട്ടയിലെ ചെങ്ങറസമരം, ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരം[13], കോഴിക്കോട് കിനാലൂർ നാലുവരിപ്പാതക്കെതിരെയുള്ള സമരം[14], കോഴിക്കോട് ഞെളിയൻ പറമ്പ്, പുന്നോൽ പെട്ടിപ്പാലം, തിരുവന്തപുരം വിളപ്പിൽശാല എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെയുള്ള സമരം, കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾക്കെതിരെ, അട്ടപ്പാടി ആദിവസികളുടെ ഭൂമി കാറ്റാടി കമ്പനി കയ്യേറുന്നതിൽ പ്രതിഷേധിച്ചുള്ള സമരം എന്നിവ സോളിഡാരിറ്റി നടത്തുകയോ പിന്തുണക്കുകയോ ചെയ്തുവരുന്ന സമരങ്ങളാണ്.
മലബാർ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന തെക്രട്ടറിയേറ്റ് വളയൽ_ ഭാസുരേന്ദ്ര ബാബു സംസാരിക്കുന്നു
ജനകീയ സമരങ്ങൾക്കോപ്പം ആശയസംവാദങ്ങളും സോളിഡാരിറ്റിയുടെ പ്രവർത്തന ഭാഗമാണ്. പരിസ്ഥിതി[15], വികസനം, ഇടതുപക്ഷം, ആൾദൈവങ്ങളും ആത്മീയതയും, സച്ചാർ കമ്മീഷൻ റിപ്പോർട്ട്, വികസനഭൂപടത്തിലെ മലബാർ, ക്രമീലെയർ വിഷയങ്ങൾ, മാധ്യമചർച്ചകൾ, ഭീകരതയും തീവ്രവാദവും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ വിഷയങ്ങൾ എന്നിവയെല്ലാം സോളിഡാരിറ്റി വ്യത്യസ്ത സന്ദർഭങ്ങളിൽ ചർച്ചക്കെടുത്തിരുന്നു.
സാമൂഹിക തിന്മകൾക്കെതിരെ (അശ്ലീലത, ലഹരി, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ)
പോരാടുക അഴിമതിക്കെതിരെ
ആൾ ദൈവങ്ങളെ ആത്മീയത കൊണ്ട് ചെറുക്കുക
പുതിയകേരളത്തിന്
വികസന രംഗത്ത് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥയെ മുൻനിർത്തി മലബാർ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു എന്ന പേരിൽ 2011 ഒക്ടോബർ 01- നവംബർ 20 മലബാർ നിവർത്തന പ്രക്ഷോഭം[26] സംഘടിപ്പിച്ചു.
മതസൗഹാർദ്ദം
മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ[36] തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചികിത്സക്കായി രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നു[37][38][39][40]. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.[41][42]
ഡോക്യുമെന്ററി
"ഐക്യദാർഢ്യം ഓൺ സോളിഡാരിറ്റി " -ഡോക്യുമെന്ററി
"വേനലും കഴിഞ്ഞ് " സോളിഡാരിറ്റിയെകുറിച്ച ഡോക്യുഫിക്ഷൻ
"കനിവിന്റെ മേൽക്കൂര " ഭവന നിർമ്മാണ പദ്ധതിയെ കുറിച്ച് ഡോക്യുമെന്ററി
"എരിഞ്ഞൊടുങ്ങും മുമ്പ്" ലഹരിക്കെതിരായ ഡോക്യുമെന്ററി
"സ്പർശം" എൻഡോൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി
"അവിവേക പാത" എക്സ്പ്രസ് ഹൈവേ വിശകലന ഡോക്യുമെന്ററി
"പെരുവഴി:വഴിമുടക്കുന്ന പെരുമ്പാതകൾ "-ബി.ഒ.ടി വിരുദ്ധ ഡോക്യുമെന്ററി
↑ 4.04.1Muhammed Rafeeq, T. Development of Islamic movement in Kerala in modern times(PDF). Chapter 6. p. 176. Retrieved 1 മാർച്ച് 2020. Solidarity youth movement of Kerala was thus formed on 13th May 2003 at Muthalakkulam ground, Calicut and elected Dr. Mohammed Ali and Hamid Vaniayambalam as its Presidents and General Secretary respectively.{{cite book}}: CS1 maint: location (link)
↑ടി.കെ. ഫാറൂഖ് , മാതൃഭൂമി ആഴ്ചപ്പതിപ്പ് 11.03.2007