സോഷ്യൽ കോണ്ട്രാക്റ്റ്

ഗ്രോഷ്യസിന്റെ യുദ്ധ-സമാധാന നിയമങ്ങൾ (1631)
ഹോബ്സിന്റെ ലെവിയാത്തൻ (1651)
ലോക്കിന്റെ ഭരണവ്യവസ്ഥകൾ (1690)
റുസ്സോയുടെ സാമൂഹ്യ ഉടമ്പടി (1762 )

സുസംഘടിതമായ ദേശീയ ഭരണസംവിധാനത്തിന്റെ സുരക്ഷിതത്വത്തിൽ ജീവിക്കുന്നതിനു പകരമായി മനുഷ്യൻ തന്റെ സ്വാഭാവികസ്വാതന്ത്ര്യത്തിന്റെ ഒരംശം ബലികഴിക്കാൻ തയ്യാറാകുന്ന രീതിയിൽ സമൂഹത്തിനു രൂപം നല്കുന്ന രാഷ്ട്രീയതത്വശാസ്ത്രം ആണ് സോഷ്യൽ കോണ്ട്രാക്റ്റ് . ആശയം പുരാതനമെങ്കിലും അതിന് ആധുനിക താത്വികരൂപം ലഭ്യമായത് 17, 18 ശതകങ്ങളിലാണ് . തോമസ് ഹോബ്‌സിന്റെ ലെവിയാത്തൻ (1651) എന്ന ഗ്രന്ഥത്തിലും ലോക്, റുസ്സോ എന്നിവരുടെ രചനകളിലും ഈ തത്വശാസ്ത്രം ഉരുത്തിരിഞ്ഞു. ഭരണത്തലവന്മാർക്ക് അവരുടെ പ്രജകളുടെ അനുമതിയോടുകൂടി മാത്രമേ ഭരിക്കാനാവൂ എന്ന ആശയം ഇതിൽ അന്തർലീനമായിരുന്നതിനാൽ അക്കാലത്ത് ഈ ആശയം സ്വീകാര്യമായില്ല.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya