പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ തുറമുഖ നഗരമായ അൻകോണയിലേക്ക് ഒരു ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്നതിനായി ഒരു കൃത്രിമ ദ്വീപിൽ നിർമ്മിച്ച കെട്ടിടമാണ് അങ്കോണയിലെലാസറെറ്റോ
ഒരു പകർച്ചവ്യാധിയുടെ വ്യാപനം തടയാനോ മന്ദഗതിയിലാക്കാനോ ഉദ്ദേശിച്ചുള്ള നോൺ-ഫാർമസ്യൂട്ടിക്കൽ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളാണ് സോഷ്യൽ ഡിസ്റ്റൻസിംഗ്. ഒരുതരം സാമൂഹിക അകൽച്ച പാലിക്കലാണ് ഇതിൽ ചെയ്യുന്നത്. അണുബാധയുള്ള വ്യക്തികളും രോഗം ബാധിക്കാത്ത മറ്റുള്ളവരും തമ്മിലുള്ള സമ്പർക്കത്തിന്റെ സാധ്യത കുറയ്ക്കുന്നതുവഴി, രോഗപ്പകർച്ച തടയുന്നതിനും ആത്യന്തികമായി മരണനിരക്ക് കുറയ്ക്കുന്നതിനും സാധിക്കുക എന്നതാണ് സാമൂഹിക അകലപാലനത്തിന്റെ ലക്ഷ്യം. [1][2]
രണ്ട് കുഷ്ഠരോഗികൾക്ക് പട്ടണത്തിലേക്ക് പ്രവേശനം നിഷേധിക്കൽ. മരത്തിലുള്ള കൊത്തുപണി. ബ്യൂവെയ്‌സിലെ വിൻസെന്റ്, പതിനാലാം നൂറ്റാണ്ട്
ചുമ അല്ലെങ്കിൽ തുമ്മൽ വഴി അണുബാധ പകരുന്നതിനാൽ സാമൂഹിക അകലം പാലിക്കൽ ഏറ്റവും ഫലപ്രദമാണ്.[3]
ഏകാന്തതയുണ്ടാക്കുന്ന മാനസിക പ്രയാസങ്ങൾ, ഉൽപാദനക്ഷമത കുറയൽ തുടങ്ങിയവ സാമൂഹിക അകലം പാലിക്കുന്നതിന്റെ പോരായ്മകളിൽ ചിലതാണ്.
സാമൂഹ്യ അകലം സംബന്ധിച്ച ആദ്യകാല പരാമർശങ്ങളിലൊന്ന് ക്രി.മു. ഏഴാം നൂറ്റാണ്ടിലെ ലേവ്യപുസ്തകത്തിൽ (13:46: ) കാണാം. “ബാധയുള്ള കുഷ്ഠരോഗി ... അവൻ തനിച്ചായിരിക്കും; പാളയത്തിന് പുറത്തായിരിക്കും അവന്റെ വാസസ്ഥലം" [4]
ചരിത്രപരമായി, ഫലപ്രദമായ ചികിത്സകൾ കണ്ടുപിടിക്കുന്നതിനു വരെ, കുഷ്ഠരോഗി കോളനികൾ ലസരെത്തൊസ് എന്നിവ സ്ഥാപിച്ച് കുഷ്ഠം, മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവയുടെ [5] പകർച്ച തടഞ്ഞിരുന്നു.
പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാമൂഹിക അകലം പാലിക്കലിൽ ഇവ ഉൾപ്പെടുന്നു: [6][7]
ജോലിസ്ഥലത്തെ അടയ്ക്കൽ, [9] “അനിവാര്യമല്ലാത്ത” ബിസിനസ്സുകളും സാമൂഹിക സേവനങ്ങളും അടയ്ക്കൽ ഉൾപ്പെടെ (“അനിവാര്യമല്ലാത്തത്” എന്നാൽ അവശ്യ സേവനങ്ങൾക്ക് വിരുദ്ധമായി സമൂഹത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ നിലനിർത്താത്ത സൗകര്യങ്ങൾ [10] )
കായികമേളകൾ, സിനിമകൾ അല്ലെങ്കിൽ സംഗീത ഷോകൾ പോലുള്ള ബഹുജന സമ്മേളനങ്ങൾ റദ്ദാക്കൽ [11]
പൊഗതാഗതം നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക
വിനോദ സൗകര്യങ്ങൾ (കമ്മ്യൂണിറ്റി നീന്തൽക്കുളങ്ങൾ, യൂത്ത് ക്ലബ്ബുകൾ, ജിംനേഷ്യം) അടയ്ക്കൽ [12]
മുഖാമുഖ കോൺടാക്റ്റുകൾ പരിമിതപ്പെടുത്തുക, ഫോണിലൂടെയോ ഓൺലൈനിലോ ബിസിനസ്സ് നടത്തുക, പൊതു സ്ഥലങ്ങൾ ഒഴിവാക്കുക, അനാവശ്യ യാത്രകൾ കുറയ്ക്കുക എന്നിവ വ്യക്തികൾക്കായുള്ള "സ്വയം-ഷീൽഡിംഗ്" നടപടികളിൽ ഉൾപ്പെടുന്നു [13][14]
ഫലപ്രാപ്തി
വളരെ വേഗത്തിലും ശക്തമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ.[15]
പകർച്ചവ്യാധി വളയം. [16][17] ആദ്യകാല സാമൂഹിക അകലത്തിന്റെ പ്രാധാന്യം കാണിക്കുന്ന മാതൃക.
↑Anderson, Roy M; Heesterbeek, Hans; Klinkenberg, Don; Hollingsworth, T Déirdre (March 2020). "How will country-based mitigation measures influence the course of the COVID-19 epidemic?". The Lancet. doi:10.1016/S0140-6736(20)30567-5. A key issue for epidemiologists is helping policy makers decide the main objectives of mitigation—e.g., minimising morbidity and associated mortality, avoiding an epidemic peak that overwhelms health-care services, keeping the effects on the economy within manageable levels, and flattening the epidemic curve to wait for vaccine development and manufacture on scale and antiviral drug therapies.