സോൾട്ട് ആന്റ് പെപ്പർ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ആശിഖ് അബു സംവിധാനം ചെയ്ത്. ലാൽ, ആസിഫ് അലി, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സോൾട്ട് ആന്റ് പെപ്പർ. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1]. മലയാളം റോക്ക് ബാൻഡായ അവിയൽ ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി. അഭിനേതാക്കൾ
ഗാനങ്ങൾറഫീക്ക് അഹമ്മദിന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് ബിജിബാലും അവിയൽ ബാൻഡും സംഗീതം പകർന്നിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിൻ്റെ രണ്ടാം ഭാഗം2021 ഫെബ്രുവരി 19-ന് ബ്ലാക്ക് കോഫി എന്ന പേരിൽ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ബാബുരാജ് ആണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia