സ്കാറ്റ്സാറ്റ്-1
കാറ്റ്സറ്റ്-1 ഓഷൻസാറ്റ്-2ന്റെ തുടർച്ചയാണ്.ഇത് കു-ബൻഡ് സ്കാറ്റോമ്മീറ്റർ വഹിക്കുന്നു. ഉപഗ്രഹത്തിന്റെ തൂക്കം 371 കി.ഗ്രം ആണ്. ഇതിന്റെ കാലാവധി 5 വർഷമാണ്.[1] ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (PSLV-C35) മുപ്പത്തി ഏഴാമത്തെ പറക്കലിൽ കാലാവസ്ഥ സംബന്ധിയായ പഠനങ്ങക്കുള്ള 371 കി.ഗ്രാം തൂക്കമുള്ള സ്കാറ്റ് സാറ്റ്1 (SCATSAT-1)ഉം7 മറ്റു ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. അവ പോളാർ സൺ സിങ്ക്രണസ് ഭ്രമണ പഥത്തിലേക്കുള്ളവയായിരുന്നു. (SSO). മറ്റു ഉപഗ്രഹങ്ങൾ അൾജീരിയയുടെ അൽസാറ്റ്-1ബി, അൽസാറ്റ്-2ബി, അൽസാറ്റ്-1എൻ, കാനഡയുടെ എൻഎൽഎസ്19, അമേരിക്കയുടെ പാത്ത് ഫൈൻഡർ-1 ഉം ഐഐടി, ബോംബെയുടെ പ്രഥം, ബാംഗളൂരുവിലെ പിഇഎസ് സർവകലാശാലയുടെ പിസാറ്റ് എന്നിവയായിരുന്നു.
അവലംബംhttp://www.isro.gov.in/Spacecraft/scatsat-1 Archived 2016-10-02 at the Wayback Machine | ഐ.എസ്. ആർ.ഓയുടെ ഔദ്യോഗികസൈറ്റ്
|
Portal di Ensiklopedia Dunia