സ്പീക്കർ (രാഷ്ട്രീയം)രാഷ്ട്രീയത്തിൽ നിയമനിർമ്മാണസഭ പോലെയുള്ള സഭകളുടെ അദ്ധ്യക്ഷനെയാണ് സാധാരണഗതിയിൽ സ്പീക്കർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ചർച്ചകൾ നിയന്ത്രിക്കുക, ചട്ടങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ (റൂളിംഗ്) പ്രസ്താവിക്കുക, വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് സ്പീക്കറുടെ ജോലികൾ. ആരാണ് സഭയിൽ സംസാരിക്കേണ്ടതെന്ന് സ്പീക്കറാണ് തീരുമാനിക്കുക. സഭയുടെ അച്ചടക്കത്തിനെതിരായി പ്രവർത്തിക്കുന്ന അംഗങ്ങളെ ശാസിക്കുവാനും ശിക്ഷിക്കുവാനുമുള്ള അവകാശം സ്പീക്കർക്കുണ്ട്. 1377-ൽ ഇംഗ്ലീഷ് പാർലമെന്റിന്റെ അദ്ധ്യക്ഷനായിരുന്ന തോമസ് ഡെ ഹങ്കർഫോർഡിനെ വിശേഷിപ്പിക്കുവാനാണ് ഈ പദം ഈ അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിട്ടുള്ളത്.[1][2] പ്രോ ടെം സ്പീക്കർചെറിയൊരു കാലയളവിലേയ്ക്ക് ലോക്‌സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോടെം സ്‌പീക്കർ. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ സഭയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോടെം സ്‌പീക്കറാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗം പ്രോ ടെം സ്പീക്കറുടെ കീഴിലാണ് നടക്കുന്നത് . അവലംബം
|
Portal di Ensiklopedia Dunia