കേന്ദ്രസർക്കാരിന്റെ യുവജനകാര്യ സ്‌പോർട്‌സ് മന്ത്രാലയത്തിന് കീഴിൽ 1984ൽ രൂപീകരിച്ച ഉയർന്ന കായിക പരിശീലന സ്ഥാപനമാണ് സായ്(സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ).
പ്രാദേശിക കേന്ദ്രങ്ങളും അക്കാദമികളും
ബെംഗളൂരു, ഗാന്ധിനഗർ, ചണ്ഡിഗഡ്, കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി, ഭോപ്പാൽ, ലഖ്‌നോ, ഹരിയാനയിലെ സോനിപത്ത് എന്നീ ഒൻപതിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും പട്യാലയിൽ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സ് (എൻഎസ് എൻഐഎസ്) എന്ന പേരിലും തിരുവനന്തപുരത്ത് ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്ന പേരിൽ രണ്ട് അക്കാദമിക് ഇൻസ്റ്റിറ്റിയൂട്ടുകളും അഥോറിറ്റിയുടെ കീഴിൽ പ്രവർത്തുക്കുന്നുണ്ട്.