സ്പ്രിംഗ് ട്രയാംഗിൾ![]() ചോതി, ചിത്തിര, ഉത്രം എന്നീ നക്ഷത്രങ്ങൾ ഖഗോളത്തിൽ നിർണ്ണയിക്കുന്ന ഒരു സാങ്കൽപ്പിക ത്രികോണം ഉൾപ്പെടുന്ന ഒരു ആസ്ട്രോണമിക് ആസ്റ്ററിസം (ചെറു നക്ഷത്രക്കൂട്ടം) ആണ് സ്പ്രിംഗ് ട്രയാംഗിൾ (വസന്ത ത്രികോണം). ഈ ത്രികോണം അവ്വപുരുഷൻ (Boötes), കന്നി, ചിങ്ങം എന്നീ നക്ഷത്രരാശികളെ ബന്ധിപ്പിക്കുന്നു. ഇത് മാർച്ച് മുതൽ മെയ് വരെ ദക്ഷിണാർദ്ധഗോളത്തിലെ തെക്കുകിഴക്കൻ ആകാശത്ത് കാണപ്പെടുന്നു. സ്കൈ & ടെലിസ്കോപ്പ് മാസികയിലെ ജോർജ് ലോവി അൽപം വ്യത്യസ്തമായ വസന്ത ത്രികോണമാണ് വിവരിയ്ക്കുന്നത്. ഇതിൽ സിംഹത്തിന്റെ വാലും ഉൾപ്പെടുന്നു. മകത്തിനു പകരം ഡെനിബോലയുമാണ് ത്രികോണത്തിൽ. ഡെനിബോല അൽപം മങ്ങിയ നക്ഷത്രമാണെങ്കിലും തൽഫലമായി ഉണ്ടാവുന്ന ത്രികോണം കുറേക്കൂടി സമമിതമാണ്.[1] കോർ കരോലിക്കൊപ്പം ഈ മൂന്ന് നക്ഷത്രങ്ങളും കൂടിച്ചേർന്നുള്ള ഗ്രേറ്റ് ഡയമണ്ട് എന്ന വലിയ ആസ്റ്ററിസവും നിലവിലുണ്ട്. വസന്ത ത്രികോണത്തിലെ നക്ഷത്രങ്ങൾ
ഇതും കാണുകഅവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia