സ്പ്രിംഗ് ഫ്രെയിംവർക്ക്
ജാവ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ടൂൾകിറ്റാണ് സ്പ്രിംഗ് ഫ്രെയിംവർക്ക്, സാധാരണ പ്രോഗ്രാമിംഗ് വെല്ലുവിളികൾക്ക് മുൻകൂട്ടി നിർമ്മിച്ച പരിഹാരങ്ങൾ നൽകുന്നു. ജാവ അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും എളുപ്പമാക്കുന്ന ഘടകങ്ങളെയും അവയുടെ ആശ്രിതത്വങ്ങളെയും നിയന്ത്രിക്കുന്ന കൺട്രോൾ കണ്ടെയ്‌നറിന്റെ ഇൻവെർഷനും ഇതിൽ ഉൾപ്പെടുന്നു.[1]സ്പ്രിംഗ് ഫ്രെയിംവർക്കിന്റെ പ്രധാന സവിശേഷത ഏത് ജാവ ആപ്ലിക്കേഷനും ബാധകമാണ്, അതേസമയം അധിക വിപുലീകരണങ്ങൾ ജാവ ഇഇ പ്ലാറ്റ്ഫോം ഉപയോഗിച്ച് വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് പ്രത്യേകം സഹായിക്കുന്നു. പൊതുവായ ജാവ ആപ്ലിക്കേഷനുകൾ മുതൽ കൂടുതൽ സങ്കീർണ്ണമായ എന്റർപ്രൈസ്-ലെവൽ വെബ് ആപ്ലിക്കേഷനുകൾ വരെയുള്ള വിപുലമായ പ്രോജക്റ്റുകൾക്കായി സ്പ്രിംഗ് ഉപയോഗിക്കാൻ ഈ വെഴ്സ്റ്റാറ്റിലിറ്റി ഡെവലപ്പർമാരെ അനുവദിക്കുന്നു. ഇത് സമഗ്രമായ ഇൻഫ്രാസ്ട്രക്ചർ പിന്തുണ നൽകുന്നു, ഒരു നിർദ്ദിഷ്ട പ്രോഗ്രാമിംഗ് മോഡൽ നടപ്പിലാക്കാതെ തന്നെ മോഡുലാർ, സ്കേലബിൾ സോഫ്റ്റ്വെയർ വികസിപ്പിക്കുന്നത് എളുപ്പമാക്കുന്നു.[അവലംബം ആവശ്യമാണ്] സങ്കീർണ്ണമായ എന്റർപ്രൈസ് ജാവാബീൻസ് (ഇജെബി) മോഡലിന് ലൈറ്റ് വെയിറ്റായ ബദൽ സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് സ്പ്രിംഗ് ഫ്രെയിംവർക്ക് ജാവ കമ്മ്യൂണിറ്റിയിൽ ജനപ്രീതി നേടി. ഇത് ജാവ വികസനം ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നു, എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് കൂടുതൽ വഴക്കമുള്ളതും ഉപയോക്തൃ-സൗഹൃദവുമായ സമീപനം നൽകുന്നു. സ്പ്രിംഗ് ഫ്രെയിംവർക്ക് സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറുമാണ്.[2]:{{{1}}}[3] സ്പ്രിംഗ് ഫ്രെയിംവർക്ക് പതിപ്പുകളുടെ ചരിത്രം
"എക്സ്പെർട്ട് വൺ-ഓൺ-വൺ ജെ2ഇഇ(J2EE) ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്" എന്നതിന്റെ രചയിതാവായ റോഡ് ജോൺസൺ, 2002 ഒക്ടോബറിൽ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ സ്പ്രിംഗ് ഫ്രെയിംവർക്ക് അവതരിപ്പിച്ചു. 2003 ജൂണിൽ അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയ ചട്ടക്കൂട്, 2004 മാർച്ചിൽ അതിന്റെ ആദ്യ പ്രൊഡക്ഷൻ പതിപ്പായ പതിപ്പ് 1.0 പുറത്തിറക്കി.[4]സ്പ്രിംഗ് 1.2.6 ചട്ടക്കൂട് 2006-ൽ ഒരു ജോൾട്ട് പ്രൊഡക്ടിവിറ്റി അവാർഡും ജാക്സ്(JAX) ഇന്നൊവേഷൻ അവാർഡും നേടി.[5][6]സ്പ്രിംഗ് 2.0 2006 ഒക്ടോബറിലും, സ്പ്രിംഗ് 2.5 നവംബറിൽ 2007ലും, സ്പ്രിംഗ് 3.0 ഡിസംബറിൽ 2009ലും, സ്പ്രിംഗ് 3.1 ഡിസംബറിൽ 2011-ലും, സ്പ്രിംഗ് 3.2.5 നവംബറിൽ 2013-ലും പുറത്തിറങ്ങി.[7] സ്പ്രിംഗ് ഫ്രെയിംവർക്ക് 4.0 2013 ഡിസംബറിൽ പുറത്തിറങ്ങി.[8]സ്പ്രിംഗ് 4.0 ലെ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളിൽ ജാവ എസ്ഇ(SE സ്റ്റാൻഡേർഡ് എഡിഷൻ) 8, ഗ്രൂവി 2,[9][10][11] ജാവ ഇഇ(EE)7, വെബ്‌സോക്കറ്റ് എന്നിവയുടെ ചില ആസ്പറ്റുകൾക്കുള്ള പിന്തുണ ഉൾപ്പെടുന്നു. സ്പ്രിംഗ് ബൂട്ട് 1.0 2014 ഏപ്രിലിൽ പുറത്തിറങ്ങി.[12] സ്പ്രിംഗ് ഫ്രെയിംവർക്ക് 4.2.0 2015 ജൂലൈ 31-ന് പുറത്തിറങ്ങി, ഉടൻ തന്നെ 4.2.1 പതിപ്പിലേക്ക് അപ്‌ഗ്രേഡു ചെയ്‌തു, അത് 01 സെപ്റ്റംബർ 2015-ന് പുറത്തിറങ്ങി.[13]ഈ സോഫ്റ്റ്‌വെയർ ജാവയുടെ പതിപ്പുകളായ 6, 7, 8 എന്നിവയ്‌ക്കൊപ്പം തടസ്സമില്ലാതെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, വെബ് ഡെവലപ്‌മെന്റിനായി ആധുനിക കഴിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രധാന പ്രവർത്തനങ്ങളുടെ മെച്ചപ്പെടുത്തലുകൾക്ക് ഊന്നൽ നൽകുന്നു. അടിസ്ഥാന മെച്ചപ്പെടുത്തലുകളും സമകാലിക വെബ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ജാവ എൺവയൺമെന്റുകളുടെ ശ്രേണിയുമായുള്ള സുഗമമായ സംയോജനം ഇതിന്റെ കംമ്പാറ്റിബിലിറ്റി ഉറപ്പാക്കുന്നു.[14] സ്പ്രിംഗ് ഫ്രെയിംവർക്ക് 4.3 2016 ജൂൺ 10-ന് പുറത്തിറങ്ങി, 2020 വരെ സോഫ്റ്റ്വയറിനുള്ള പിന്തുണ ലഭിച്ചു.[15] "അവസാന തലമുറ" എന്ന് വിളിക്കപ്പെടുന്ന വരാനിരിക്കുന്ന തലമുറ സ്പ്രിംഗ് 4 സിസ്റ്റത്തിൻ്റെ ഭാഗമായിരിക്കും, കൂടാതെ ഇതിന്റെ സിസ്റ്റം ആവശ്യകതകൾ ജാവ 6 അല്ലെങ്കിൽ ഇതിന്റെ ഉയർന്ന പതിപ്പ്, സെർവ്ലെറ്റ് 2.5 അല്ലെങ്കിൽ ഇതിന്റെ ഉയർന്ന പതിപ്പാണ് വേണ്ടത്.[14] സ്പ്രിംഗ് 5, റിയാക്ടീവ് സ്ട്രീമുകൾക്ക് അനുയോജ്യമായ റിയാക്റ്റർ കോറിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.[16][കാലഹരണപ്പെട്ട ഉറവിടം] 2022 നവംബർ 16-ന് ആരംഭിച്ച സ്പ്രിംഗ് ഫ്രെയിംവർക്ക് 6.0, ഇപ്പോൾ ജാവ 17-ലോ അതിലും പുതിയതിലോ പ്രവർത്തിക്കുന്നു, കൂടാതെ "ജക്കാർട്ട" നെയിംസ്പേസ് ഉപയോഗിച്ച് ജക്കാർട്ട ഇഇ 9-ലേക്കോ പുതിയതിലേക്കോ മാറിയിരിക്കുന്നു. സെർവ്‌ലെറ്റ് 6.0, ജെപിഎ 3.1 പോലുള്ള ഏറ്റവും പുതിയ ജക്കാർട്ട ഇഇ 10 എപിഐകളുമായുള്ള അനുയോജ്യത എന്തുമാത്രമുണ്ടെന്ന് ഈ അപ്‌ഡേറ്റ് ഊന്നിപ്പറയുന്നു.[17] അവലംബം
|
Portal di Ensiklopedia Dunia