സ്പ്രിംഗ് ബൂട്ട്
സ്പ്രിംഗ് ബൂട്ട് എക്സ്റ്റൻഷൻ ഡിഫോൾട്ട് കോൺഫിഗറേഷനുകൾ നൽകിക്കൊണ്ട് പ്രൊഡക്ഷൻ-ഗ്രേഡ് സ്പ്രിംഗ് ആപ്ലിക്കേഷനുകളുടെ വികസനം ലളിതമാക്കുന്നു, വ്യക്തമായ സജ്ജീകരണത്തിന്റെ ആവശ്യകത കുറയ്ക്കുന്നു, ബോയിലർ പ്ലേറ്റ് കോഡിന്(ബേസിക് സ്ട്രക്ചറിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രവർത്തനങ്ങളും അടങ്ങുന്ന, പുതിയ സോഫ്റ്റ്വെയർ പ്രോജക്ടുകളുടെ സ്റ്റാർട്ടിംഗ് പോയിന്റായി വർത്തിക്കുന്ന, മുൻകൂട്ടി എഴുതിയതും പൊതുവായതും പുനരുപയോഗിക്കാവുന്നതുമായ ഒരു കോഡാണ് ബോയിലർ പ്ലേറ്റ് കോഡ്.) പകരം ആപ്ലിക്കേഷൻ ലോജിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡെവലപ്പർമാരെ അനുവദിക്കുന്നു. ഇത് കൺവെൻഷൻ-ഓവർ-കോൺഫിഗറേഷൻ തത്വം പിന്തുടരുന്നു[2], പൊതുവായ ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യുകയും കാര്യക്ഷമമായ വികസന അനുഭവം നൽകുകയും ചെയ്യുന്നു. ചെറിയ രീതിയിലുള്ള കോൺഫിഗറേഷൻ മാത്രം വേണ്ടി വരുന്ന ആപ്ലിക്കേഷനാണ് സ്പ്രിംഗ് ആപ്ലിക്കേഷൻ.[3]ആപ്ലിക്കേഷൻ ഡെവലപ്മെന്റ് നടത്തുന്ന സ്പ്രിംഗ് ടീമിന് "ഒപ്പീനിയേറ്റ്ഡ് വ്യൂ" ഉണ്ട് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഡിഫോൾട്ട് കോൺഫിഗറേഷനുകളും മികച്ച രീതികളും നൽകുകയും ഡെവലപ്പർമാർക്കുള്ള സജ്ജീകരണ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ്.[4] ഇത് ഒരു റെക്കമന്റഡ് ചോയിസുകളും കോൺഫിഗറേഷനുകളും വാഗ്ദാനം ചെയ്തുകൊണ്ട് സോഫ്റ്റ്വയർ ഡെവലപ്മെന്റ് ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു, ഡെവലപർമാരുടെ കഴിവ് ഉപയോഗിച്ചുള്ള വിപുലമായ സജ്ജീകരണത്തിന്റെയും തീരുമാനമെടുക്കലിന്റെയും ആവശ്യകത കുറയ്ക്കുന്നു. ജാവ, കോട്ലിൻ എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ച് ഒരു സ്പ്രിംഗ് ബൂട്ട് ആപ്ലിക്കേഷൻ എഴുതാം.[5] പ്രത്യേകതകൾ
ബൂട്ട്സ്ട്രാപ്പിംഗ് ഡിസ്പാച്ചർ സെർവ്ലെറ്റ്മനുഷ്യന്റെ ഇടപെടലോടെയുള്ള സജ്ജീകരണത്തിന്റെ ആവശ്യകത ഇല്ലാതാക്കി, അവലംബം
|
Portal di Ensiklopedia Dunia