സ്മാൾ മഗല്ലെനിക് ക്ലൗഡ്
സ്മാൾ മഗല്ലനിക് ക്ലൗഡ് (നെബുകുല മൈനർ) ക്ഷീരപഥത്തിലുള്ള ഒരു കുള്ളൻ താരാപഥമാണ് [4]. ഇത് ഒരു രൂപരഹിത താരാപഥമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിന് 7000 പ്രകാശവർഷം വ്യാസമുണ്ട്. ഇതിൽ അനേകം മില്യൺ നക്ഷത്രങ്ങളുണ്ട്. 7 ബില്യൺ മടങ്ങ് സൂര്യന്മാരുടെ അത്രയും പിണ്ഡം ഈ താരാപഥത്തിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ മദ്ധ്യത്തിലുള്ള ഒരു വരപോലുള്ള ഭാഗം ഇത് ഒരുകാലത്ത് ഒരു ബാരീഡ് സ്പൈറൽ താരാപഥമായിരുന്നു എന്ന് അനുമാനിക്കുന്നു. ക്ഷീരപഥം ഇതിനെ സ്വാധീനിക്കുകയും ഇത് ക്രമരഹിതമായി തീരുകയും ചെയ്തു. 200,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഇത് ക്ഷീരപഥത്തിന്റെ അടുത്തുള്ള ഒരു വസ്തുവാണ്. നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള വസ്തുക്കളിൽ ഒന്നാണ് സ്മാൾ മഗല്ലനിക് ക്ലൗഡ്. ശരാശരി ഡെക്ലിനേഷൻ -73 ആയ ചെറിയ മഗല്ലനിക മേഘം വടക്കേ അർദ്ധഗോളത്തിലെ ഏറ്റവും താഴ്ന്ന ലാറ്റിറ്റ്യൂഡുകളിൽനിന്നും, തെക്കേ അർദ്ധഗോളത്തിൽ നിന്നുമാത്രമേ കാണാൻ കഴിയുകയുള്ളു. ടുകാന എന്ന നക്ഷത്രഗണത്തിലും ജലസർപ്പം നക്ഷത്രഗണത്തിലുമായാണ് ചെറിയ മഗല്ലനിക മേഘം സ്ഥിതിചെയ്യുന്നത്. 3 ഡിഗ്രിവീതിയിൽ വളരെ മങ്ങിയ ഒരു പ്രകാശ പടലമായി ഇത് ആകാശത്ത് കാണാം. ഇതിന് വളരെ കുറഞ്ഞ കാന്തികമാനമുള്ളതുകൊണ്ട് വ്യക്തമായി കാണാനായി വളരെ വ്യക്തമുള്ള രാത്രിയാകാശം ദൃശ്യമാകുന്ന ചുറ്റുപാടുനിന്നുമുള്ള പ്രകാശം വളരെ കുറഞ്ഞ നഗരപ്രകാശം സ്വാധീനിക്കാത്ത സ്ഥലങ്ങളാണ് നല്ലത്. ചെറിയ മഗല്ലനിക മേഘവും വലിയ മഗല്ലനിക മേഘവും ഒരു ദ്വയമായാണ് കാണപ്പെടുക. വലിയ മഗല്ലനിക മേഘം ഇതിൽനിന്ന 20 ഡിഗ്രികൂടി അകലെയാണ്. ഇവരണ്ടും ലോക്കൽഗ്രൂപ്പിലെ അംഗങ്ങളാണ്. See also
References
|
Portal di Ensiklopedia Dunia