സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ
അമേരിക്കൻ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ലോകപ്രശസ്തമായ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനവും കാഴ്ച ബംഗ്ലാവുകളുടെ സമുച്ചയവുമാണ് സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ. "വിജ്ഞാനത്തിന്റെ വർദ്ധനവിനും വ്യാപനത്തിനുമായി" 1846 ഓഗസ്റ്റ് 10 നാണ് ഇത് സ്ഥാപിതമായത്.[1] ഒരു കോടി മുപ്പത്തിയാറു ലക്ഷത്തിലധികം കാഴ്ചവസ്തുക്കൾ ശേഖരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കാഴ്ചബംഗ്ലാവുകളുടെ സമുച്ചയമാണ് സ്മിത്‌സോണിയന്റേത്. സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യമായ ധനം ഗവണ്മെന്റ് ഫണ്ടുകളിൽ നിന്നും, വിവിധ എൻഡോവ്മെന്റുകളിൽ നിന്നും, ചില്ലറവിൽപ്പനകളിൽനിന്നും ലൈസൻസ് ഫീസുകളിൽ നിന്നും ശേഖരിക്കപ്പെടുന്നു. സ്മിത്‌സോണിയൻ എന്ന മാസികയും എയർ ആൻഡ് സ്പേസ് എന്ന ദ്വൈവാരികയും സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ പുറത്തിറക്കുന്നുണ്ട്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് സ്മിത്ത്സൺ വിജ്ഞാനത്തിന്റെ വർദ്ധനവിനും വിതരണത്തിനുമായി അമേരിക്കക്ക് സംഭാവനചെയ്ത ഈ ഇൻസ്റ്റിറ്റ്യൂഷൻ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു[2]. ഇൻസ്റ്റിറ്റ്യൂഷന്റെ 19 കാഴ്ചബംഗ്ലാവുകളും മൃഗശാലയും ഒൻപതു ഗവേഷണശാലകളിൽ മിക്കവാറും എല്ലാം വാഷിംഗ്ടൺ ഡി.സിയിലാണെങ്കിലും അവരുടെ ചില സംരംഭങ്ങൾ ന്യൂയോർക്ക് സിറ്റി, വിർജീനിയ, പനാമ മുതലായ സ്ഥലങ്ങളിലും ഉണ്ട്. പുറത്തേക്കുള്ള കണ്ണിSmithsonian Institution എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia