സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം
![]() ![]() ![]() ബലാറസ്സുമായുള്ള റഷ്യയുടെ അതിർത്തിക്കരികിലുള്ള സ്മോലെൻസ്ക്ക് ഒബ്ലാസ്റ്റിന്റെ വടക്കു- പടിഞ്ഞാറുള്ള 35 തടാകങ്ങളും അവയുടെ പരിസരപ്രദേശങ്ങളും ചേർന്ന ഒരു വന-തണ്ണീർത്തട ആവാസവ്യവസ്ഥയാണ് സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം (Russian: Смоленское Поозерье). സ്മോളെൻസ്ക്ക് നഗരത്തിൽ നിന്നും 64 കിലോമീറ്റർ മാറിയുള്ള ഡൗഗാവ നദീതടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] 1992ലാണ് ഈ ദേശീയോദ്യാനം ഔദ്യോഗികമായി സ്ഥാപിതമാകുന്നത്. [2] 2002 മുതൽ, ഈ ദേശീയോദ്യാനം ജൈവമണ്ഡല സംരക്ഷിതപ്രദേശങ്ങളുടെ അന്താരാഷ്ട്ര ശ്രംഖലയുടെ ഭാഗമാണ്. [3][4] ഭരണപരമായി, ഈ ദേശീയോദ്യാനം, സ്മോളെൻസ്ക്ക് ഒബ്ലാസ്റ്റിലെ ഡെമിഡോവിസ്ക്കി, ഡുഖോവ്ഷ്ചിൻസ്ക്കി എന്നീ ജില്ലകളിലായാണ് ഭാഗിക്കപ്പെട്ടിരിക്കുന്നത്. ഭൂപ്രകൃതി![]() ഈ ദേശീയോദ്യാനത്തിന്റെ 107,563 ഹെക്റ്റർ പ്രദേശത്ത് വനവും 16,240 ഹെക്റ്റർ പ്രദേശത്ത് ചതുപ്പുനിലങ്ങളും 1,608 ഹെക്റ്റർ പ്രദേശത്ത് തടാകങ്ങളും 468 ഹെക്റ്റർ പ്രദേശത്ത് നദികളുമാണുള്ളത്. [1] ഇതും കാണുകഅവലംബം
Smolensk Lake District National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia