സ്റ്റാഗ് വണ്ടുകൾ
ഏകദേശം 1200ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന വണ്ടുകുടുംബമായ ലുകാനിഡെയിലിൽ ഉൽപ്പെടുന്ന വണ്ടുകളെ പൊതുവെ വിളിക്കുന്ന പേരാണ് സ്റ്റാഗ് വണ്ടുകൾ (Stag beetle).[1] ലുകാനിഡെ വണ്ടു കുടുംബത്തിൽ 4 ഉപകുടുംബങ്ങളാണുള്ളത്. സ്റ്റാഗ് വണ്ടുകളിലെ മിക്ക സ്പീഷിസുകളും 5 സെന്റീമീറ്റർ വരെ വലിപ്പമുള്ളവയാണ് എന്നാൽ ചില സ്പീഷിസുകൾ 12 സെന്റീമീറ്ററിൽ കൂടുതൽ വലിപ്പം ഉണ്ടാകാറുണ്ട്. ബ്രിട്ടൻ ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ ഇവ ധാരാളമായി കണ്ടുവരാറുണ്ട്. പദോൽപത്തിഈ വണ്ടുകൾക്ക് കലമാന്റെ കൊമ്പുകൾപോലെ ശാഖകളുള്ള കൊമ്പുകളുള്ളതിനാലാണ് ഈ പേരു വന്നത്. ആവാസവ്യവസ്ഥയും വിതരണവുംപടിഞ്ഞാറൻ യൂറോപ്പിലെ വനങ്ങളിലും ഉദ്യാനങ്ങളിലും മരങ്ങളും ചെടികളും നിറഞ്ഞ പ്രദേശങ്ങലിലും ഇവ വസിക്കുന്നത്. മണ്ണിൽ കുഴിച്ച് അതിൽ മുട്ടയിടുന്നതിനാൽ പെൺവണ്ടുകളേയും ലാർവ്വളേയും സാധാരണയായി കിളിർന്ന മണ്ണിലും കേടുവന്നു ദ്രവിച്ച മരത്തടികളിലുമാണ് കാണപ്പെടുന്നത്. [2] ഭക്ഷണംചവച്ചരച്ച് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത ഈ വണ്ടുകൾ ഒലിച്ചിരങ്ങുന്ന മരക്കറകളും മൃതുവായ പഴങ്ങളുമാണ് ഭക്ഷിക്കുന്നത്. ഇവയുടെ ലാർവ്വകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണ്ണിച്ച മരത്തടികളാണ്. സവിശേഷതകൾഈ വണ്ടുകളുടെ ജീവിതകാലയളവിടെ നല്ലൊരുഭാഗവും മണ്ണിനടിയിൽ ലാർവ്വകളായാണ് കഴിയുന്നത്. കാലാവസ്ഥയനുസരിച്ച് മൂന്നുമുതൽ ഏഴുവർഷം വരെ ലാർവ്വകളായി ഇവ ജീവിച്ച ശേഷമാണ് ഇവ പ്യൂപ്പകളാകുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia