സ്റ്റാൻലി കാ ഡബ്ബ
അമോൽ ഗുപ്ത രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2011 മേയ് 13-ന് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സ്റ്റാൻലി കാ ഡബ്ബ (ഹിന്ദി: स्टैनली का डब्बा) ദിവ്യ ദത്ത, പാർതോ ഗുപ്ത, ദിവ്യ ജഗദേൽ, രാജ് സുഷി, അമോൽ ഗുപ്ത എന്നിവർ പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നു[1]. നിരൂപകശ്രദ്ധപിടിച്ചുപറ്റിയ ചിത്രം സാമ്പത്തികമായും വിജയമായിരുന്നു[2][3][4][5][6][7][8] [9][10]. നിർമ്മാണംതാരെ സമീൻ പറിനു ശേഷം അമോൽ ഗുപ്ത നിർമ്മിച്ച ലോബജറ്റ് ചിത്രമാണ് സ്റ്റാൻലി കാ ഡബ്ബ. മുംബെയിലെ ഒരു സ്കൂളിൽ ഒരു അധ്യയനവർഷത്തിലെ ശനിയാഴ്ചകളിൽ നടന്ന ശില്പശാലകളിൽ നിന്നാണ് ഈ സിനിമ നിർമ്മിക്കപ്പെട്ടത്[11]. കാനൺ EOS 7D ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത്[12]. 170-ലധികം വിദ്യാർത്ഥികൾ അഭിനയിച്ച ഈ ചിത്രം, പൂർത്തിയായ ശേഷം കരൺ ജോഹറിന്റെ സഹായത്തോടെ ഫോക്സ് സ്റ്റാർ സ്റ്റുഡിയോ വിതരണമേറ്റെടുത്തു[11]. അഭിനയിച്ചവർ![]()
ഗാനങ്ങൾഅമോൽ ഗുപ്തയുടെ വരികൾക്ക് സംഗീതം നൽകിയത് ഹിതേഷ് സോണിക്.
അവലംബം
|
Portal di Ensiklopedia Dunia