വിമാനക്കമ്പനികളുടെ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സഖ്യമാണ്സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം). ലോകത്തെ അഞ്ച് മുൻനിര വിമാനക്കമ്പനികളായ എയർ കാനഡ, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻസ്, തായ് എയർവേയ്സ് ഇന്റർനാഷണൽ, യുണൈറ്റഡ് എയർലൈൻസ് എന്നിവ ചേർന്ന് 1997ൽ രൂപം കൊടുത്തതാണ് ഈ സഖ്യം. സഖ്യത്തിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനടുത്തുള്ള ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളമാണ്.[1]
സഖ്യാംഗങ്ങൾ
SAS സ്കാൻഡിനേവിയൻ എയർലൈൻസ്, നക്ഷത്രസഖ്യത്തിലെ സ്ഥാപകാംഗങ്ങളിലൊന്ന് നക്ഷത്രസഖ്യത്തിന്റെ livery പതിപ്പിച്ച LOT പോളിഷ് എയർലൈൻസ് ബോയിങ് 767 വിമാനംഎത്യോപ്യൻ എയർലൈൻസ് 2012 ഡിസംബർ 13നു പൂർണ്ണ അംഗമായി ചേർന്നു
A 2001ൽ പൂട്ടിപ്പോയി B 2004ൽ യുണൈറ്റഡുമായുള്ള കോഡ്ഷെയർ പുതുക്കാതെ സഖ്യത്തിൽനിന്നു പിന്മാറി, പിന്നീട് അമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ചെയ്യുകയും 2009 നവംബർ 10നു വൺവേൾഡ് സഖ്യത്തിൽ ചേരുകയും ചെയ്തു C കമ്പനിയിൽ വൻ പുനഃസംഘടനയെത്തുടർന്ന് 2007 ജനുവരി 31നു സഖ്യാംഗത്വം സ്വയം സസ്പെന്റു ചെയ്തു, പിന്നീട് അംഗത്വത്തിനു അത്യാവശ്യം വേണ്ട നിബന്ധനകൾ പാലിക്കാനാവാതെ സ്വമേധയാ പുറത്തായി D നക്ഷത്രസഖ്യത്തിന്റെ സ്ഥാപക അംഗമായിരുന്നെങ്കിലും പിന്നീട് ഡെൽറ്റാ എയർലൈൻസുമായുള്ള കോഡ്ഷെയർ കരാർപ്രകാരം എയർലൈൻ ഡെൽറ്റയുടെ അലയൻസിൽ ചേർന്നു. Eസ്കൈടീം അംഗമായ ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള ലയനഫലമായി 2010ൽ സഖ്യം വിട്ടു.
A യുണൈറ്റഡ് എയർലൈൻസിന്റെ ഭാഗമായതോടെ യുണൈറ്റഡ് ഷട്ടിലിന്റെ വേറിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ചു Bഎയർ കാനഡ ടാംഗോ പിരിച്ചുവിട്ട് ഇപ്പോൾ എയർ കാനഡയുടെ ഭാഗമാണ്.
ഭാവി അംഗങ്ങൾ
ഏവിയാനിക്ക 2012 പകുതിയോടുകൂടി പൂർണ്ണ അംഗമാവുംകോപ എയർലൈൻസ് 2012 പകുതിയോടുകൂടി സ്റ്റാർ അലയൻസ് അംഗമാവുംTACA 2012 പകുതിയോടു കൂടി സഖ്യാംഗമാവും2012 അവസാനത്തോടുകൂടി ഷെഞ്ജൻ എയർലൈൻസ് നക്ഷത്രസഖ്യത്തിൽ അംഗമാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു