സ്റ്റാർ ട്രെക്ക്
ജീൻ റോഡ്ഡെബെറി നിർമ്മിച്ച ടെലിവിഷൻ ശാസ്ത്രകഥ പരമ്പര അടിസ്ഥാനമായ അമേരിക്കൻ മീഡീയ ഫ്രാഞ്ചൈസി ആണ് സ്റ്റാർ ട്രെക്ക്( Star Trek ) ഇതിലെ ആദ്യ ടെലിവിഷൻ പരമ്പര സ്റ്റാർ ട്രെക്ക് എന്ന പേരിൽ 1966-ൽ ആണ് പുറത്തിറങ്ങിയത്. ഈ പരമ്പരയെ ഇപ്പോൾ "ദ് ഒറിജിനൽ സീരീസ്" എന്നാണ് വിളിക്കുന്നത്. ആദ്യത്തെ മൂന്ന് സീസണുകൾ എൻ.ബി.സി ചാനലിലാണ് പ്രക്ഷേപണം ചെയ്തത്. ഇരുപത്തി മൂന്നാം നൂറ്റാണ്ടിൽ യു.എസ്.എസ്. എന്റെർപ്രൈസ് എന്ന ബഹിരാകാശവാഹനത്തിൽ ക്യാപ്റ്റൺ ജെയിംസ് ട്. കിർക്ക് എന്ന കഥാപാത്രവും സഹയാത്രികരും നടത്തുന്ന നക്ഷത്രാന്തരീയ സാഹസികയാത്രകളെക്കുറിച്ചായിരുന്നു ഈ പരമ്പര. സ്റ്റാർ ട്രെക്ക് സൃഷ്ടിക്കാൻ റോഡ്ഡെബെറിക്ക് പ്രചോദനമായത് ഹൊറേഷ്യോ ഹോൺബ്ലവർ നോവലുകൾ, ഗള്ളിവേഴ്സ് ട്രാവൽസ്, വെസ്റ്റേൺ ശൈലിയിലുള്ള വാഗൺ ട്രെയിൻ എന്നിവയാണ്. പിന്നീട് ഇരുപത്തി രണ്ട് എപ്പിസോഡുകളടങ്ങിയ സ്റ്റാർ ട്രെക്ക് ആനിമേറ്റഡ് സീരീസ്, ആറു സിനിമകൾ എന്നിയിലയിലൂടെ ഈ പരമ്പര മുന്നേറി. നാല് പുതിയ ടെലിവിഷൻ പരമ്പരകൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ആദ്യ പരമ്പരയിലെ കഥയുടെ ഒരു നൂറ്റാണ്ടിനുശേഷം ഒരു പുതിയ സ്റ്റാർഷിപ് എന്റർപ്രൈസിൽ നടത്തുന്ന യാത്രകളാൺ* സ്റ്റാർ ട്രെക്ക് ദ് നെക്സ്റ്റ് ജെനറേഷൻ. സ്റ്റാർ ട്രെക്ക് ഡീപ് സ്പേസ് നൈൻ, സ്റ്റാർ ട്രെക്ക് വൊയേജർ എന്നിവ സ്റ്റാർ ട്രെക്ക് ദ് നെക്സ്റ്റ് ജെനറേഷന്റെ സമകാലീനമായും സ്റ്റാർ ട്രെക്ക് എന്റർപ്രൈസ് ഒറിജിനൽ സീരീസിനും ഒരു നൂറ്റാണ്ട് മുമ്പെ മനുഷ്യൻ നക്ഷത്രാന്തരീയ സാഹസികയാത്രകൾ തുടങ്ങുന്ന കാലത്തെ കഥകളായും ആൺ* നിർമ്മിച്ചത്. 2017 സെപ്റ്റംബർ 24 മുതൽ 2018 ഫെബ്രുവരി 11 വരെ സി.ബി.എസ്സിൽ സ്റ്റാർ ട്രെക്ക്: ഡിസ്കവറി (സീസൺ ഒന്ന്) സമ്പ്രേക്ഷണം ചെയ്യപ്പെട്ടു. സ്റ്റാർ ട്രെക്ക് ദ് നെക്സ്റ്റ് ജെനറേഷന്റെ കഥ നാൽ* സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 2009-ൽ കെൽവിൻ സമയരേഖ എന്ന പുതിയ ഒരു സമയരേഖയിലെ കഥയുമായി സ്റ്റാർ ട്രെക്ക് എന്ന ചലച്ചിത്രം പുറത്തിറങ്ങി, ആദ്യ പരമ്പരയിലെ കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തിലെ കഥയായിരുന്നു ഇത്, പിന്നീട് ഇതിന്റെ തുടർച്ചയായി 2013-ൽ സ്റ്റാർ ട്രെക്ക് ഇൻടു ഡാർക്നെസ്സ് പുറത്തിറങ്ങി. സ്റ്റാർ ട്രെക്കിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഈ പരമ്പരയിലെ പതിമൂന്നാമത്തെ സിനിമയായ സ്റ്റാർ ട്രെക്ക് ബിയോണ്ട് 2016ൽ പ്രദർശനത്തിനെത്തി. സ്റ്റാർ ട്രെക് ആരാധകരെ ട്രെക്കീസ് അഥവാ ട്രെക്കേർസ് വിളിച്ചുവരുന്നു. സ്റ്റാർ ട്രെക്കുമായി ബന്ധപ്പെട്ട ഗെയിമുകൾ, നോവലുകൾ, കളിപ്പാട്ടങ്ങൾ, കോമിക്കുകൾ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. 1998 മുതൽ 2008 സെപ്തംബർ വരെ ലാസ് വെഗാസിൽ ഒരു സ്റ്റാർ ട്രെക് തീം പാർക്കും ഉണ്ടായിരുന്നു. .ക്ലിംഗോൺ എന്ന ഒരു ഭാഷയും ഈ പരമ്പരയ്ക്കുവേണ്ടി നിർമിച്ചിരുന്നു. 2016 ജൂലായ് വരെയുള്ള സ്റ്റാർ ട്രെക് ഫ്രാഞ്ചൈസിയുടെ ആകെ വരുമാനം ഏകദേശം പത്ത് ബില്ല്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു, [1] ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫ്രാഞ്ചൈസികളിൽ ഒന്നാണിത്. ശാസ്ത്രകഥ എന്നതിലുമുപരിയായി സാംസ്കാരികമായ മാറ്റങ്ങൾ വരുത്തുവാനും ഇവർ ശ്രമിച്ചിട്ടുണ്ട്,.[2] പുരോഗമനപരമായ നിലപാടുകൾ കൈക്കൊണ്ടതിൻ* ഒരു ഉദാഹരണമാൺ* അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യമായ, വ്യത്യസ്ത വർണ്ണത്തിൽപ്പെട്ട കലാകാരന്മാരെ ഉൾപ്പെടുത്തിയ .[3] ദ് ഒറിജിനൽ സീരീസ്. ക്രിംസൺ ടൈഡ് തുടങ്ങിയ സിനിമകളിലും സൗത്ത് പാർക്ക് തുടങ്ങിയ ആനിമേറ്റഡ് സീരീസുകളിലും സ്റ്റാർ ട്രെക്കിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.. പശ്ചാത്തലം![]() 1964-ൽ, റോഡ്ഡെൻബറി ഒരു ശാസ്ത്രകഥാപരമ്പര തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതാൺ* പിൽക്കാലത്ത് സ്റ്റാർ ട്രെക്കിന്റെ രൂപത്തിൽ പുറത്തിറങ്ങിയത്. "നക്ഷത്രങ്ങളിലേക്കുള്ള വാഗൺ ട്രെയിൻ"[4] എന്നാൺ* അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്, ജോനാതൻ സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളുടെ മാതൃകയിലാൺ* ഇത് സൃഷ്ടിക്കുന്നതെന്നും ഓരോ അധ്യായവും ഒരു സാഹസികയാത്രയും നീതികഥയും ഉൾക്കൊള്ളുന്ന രീതിയിൽ ആൺ* വിഭാവനം ചെയ്യുന്നതെന്ന് റോഡ്ഡെൻബറി തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു[5].
അവലംബം
|
Portal di Ensiklopedia Dunia