ജസ്റ്റിൻ ലിൻ സംവിധാനം ചെയ്ത ഒരു 2016 അമേരിക്കൻ സയൻസ് ഫിക്ഷൻ സാഹസിക ചലച്ചിത്രമാണ് സ്റ്റാർ ട്രെക്ക് ബിയോണ്ട്. ജീൻ റോഡ്ഡെബെറി നിർമ്മിച്ച സ്റ്റാർ ട്രെക്ക് ടെലിവിഷൻ പരമ്പരയെ അടിസ്ഥാനമാക്കി സൈമൺ പെഗ്, ഡഗ് ജംഗ് എന്നിവർ ചേർന്ന് എഴുതിയതാണ് ഈ ചിത്രം. സ്റ്റാർ ട്രെക്ക് ഫിലിം ഫ്രാഞ്ചൈസിലെ പതിമൂന്നാമത്തേയും സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നസ് (2013) തുടർച്ചയും, സ്റ്റാർ ട്രെക്ക് റീബൂട്ട് പരമ്പരയിലെ മൂന്നാം ചിത്രവുമാണ് ഇത്. ക്രിസ് പൈൻ, സാക്കറി ക്വിന്റോ എന്നിവർ യഥാക്രമം ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക്, കമാൻഡർ സ്പോക്ക് എന്നീ വേഷങ്ങൾ തുടർന്ന് അഭിനയിച്ചു. സൈമൺ പെഗ്, കാൾ അർബൻ, സോയി സാൽദാന, ജോൺ ചോ, ആന്റൺ യെൽച്ചിൻ എന്നിവരും പഴയ വേഷങ്ങളിൽ തിരിച്ചെത്തി. 2016 ജൂണിൽ മരണപ്പെടുന്നതിന് മുൻപ് യെൽച്ചിൻ അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇദ്രിസ് ആൽബ, സോഫിയ ബൂട്ടല്ല, ജോ തസ്ലീം, ലിഡിയ വിൽസൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
2016 ജൂലായ് 7 ന് വാൻകൂവറിൽ മുഖ്യ ചിത്രീകരണം തുടങ്ങി. 2016 ജൂലായ് 7 ന് സിഡ്നിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം 2016 ജൂലായ് 22 ന് പാരമൗണ്ട് പിക്ചേഴ്സാണ് അമേരിക്കയിൽ റിലീസ് ചെയ്തത്. ഈ സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുൻപാണ് മരിച്ച യെൽച്ചിന്റെയും, പ്രീ പ്രൊഡക്ഷൻ വേളയിൽ മരിച്ച മുൻ സ്റ്റാർ ട്രെക്ക് ചിത്രങ്ങളിലെ അഭിനേതാവ് ലിയോനാർഡ് നിമോയ് എന്നിവരുടെ സ്മരണക്കായി ഈ ചിത്രം സമർപ്പിച്ചു. ചിത്രം ബോക്സ് ഓഫീസിൽ 343.5 മില്യൺ ഡോളർ നേടി, നിരൂപകർ അതിന്റെ പ്രകടനങ്ങളും, ആക്ഷൻ രംഗങ്ങളും, സംഗീത സ്കോറുകളും, വിഷ്വൽ ഇഫക്റ്റുകളും.പ്രകീർത്തിച്ചു. 89-ാമത് അക്കാദമി അവാർഡിൽ, മികച്ച മേക്കപ്പിനും ഹെയർസ്റ്റൈലിങ്ങ് ഇനത്തിൽ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.