സ്റ്റാർ പ്ലസ്
സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന്റെ ഭാഗമായ ഒരു ഹിന്ദി ടെലിവിഷൻ ചാനലാണ് സ്റ്റാർ പ്ലസ്. ഈ ചാനൽ 21സ്റ്റ് സെഞ്ച്വറി ഫോക്സിന്റെ ഇന്ത്യയിലെ സ്റ്റാർ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. കുടുംബ സീരിയലുകൾ, കോമഡി പരിപാടികൾ, യുവജനത പരിപാടികൾ, റിയാലിറ്റി പരിപാടികൾ എന്നിവയാണ് ഈ ചാനൽ വഴി സംപ്രേഷണം ചെയ്യുന്നത്. ചരിത്രംഈ ചാനൽ ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചത് 21 ഫെബ്രുവരി 1992 നാണ്. ആ സമയത്ത് അമേരിക്കയിൽ നിന്നുള്ള പരിപാടികൾ കാണിക്കുന്ന ഇംഗ്ളീഷ് ഭാഷാ ചാനൽ ആയിരുന്നു. ഇതിന്റെ സമാനമായ ചാനൽ സീ ടിവി[31] ആയിരുന്നു. പിന്നീട് സ്റ്റാർ സീ ടിവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ന്യൂസ് കോർപ്പറേഷൻ എന്ന കമ്പനിയെ സ്വന്തമാക്കുകയും ചെയ്തു. സ്റ്റാർ ടിവി ഭാഷ ഹിന്ദിയിലോട്ട് മാറ്റുകയും ചെയ്തു. ഇംഗ്ളീഷ് ഭാഷയിൽ സ്റ്റാർ വേൾഡ് എന്ന ചാനൽ ആരംഭിക്കുകയും ചെയ്തു. 2000 ത്തിൽ കമ്പനിയുടെ സി.ഇ.ഓ ആയ സമീർ നായരും പ്രോഗ്രാമിംഗ് ചീഫ് ആയ തരുൺ കത്യാലും ചേർന്ന് പുതിയ കുറേ പരിപാടികൾ തുടങ്ങി. ഈ പരിപാടികൾ സ്റ്റാർ ടിവിയെ ഹിന്ദി ചാനലുകളുടെ മുൻപന്തിയിൽ എത്തിച്ചു. [32] [വിശ്വസനീയമല്ലാത്ത അവലംബം?] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia