സ്റ്റാർ വാർസ്: ദ ഫോഴ്സ് എവേക്കൻസ്
ജോർജ് ലൂക്കാസ് സൃഷ്ടിച്ച സ്റ്റാർ വാർസ് എന്ന എപിക് സ്പേസ് ഓപ്പറ ഫ്രാഞ്ചൈസിയിലെ 2015ലെ പുറത്തിറങ്ങിയ ഏഴാം അധ്യായമാണ് സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസ്. ഈ സിനിമ രചിച്ചതും നിർമിച്ചതും സംവിധാനം ചെയ്തതും ജെ ജെ അബ്രാംസ് ആണ്. റിട്ടേൺ ഓഫ് ദി ജെഡൈ എന്ന സിനിമയുടെ തുടർച്ചയായ ദി ഫോഴ്സ് അവെകെൻസ് സ്റ്റാർ വാർസ് സീക്യുൽ ട്രിലജിയിലെ ആദ്യത്തെ ചിത്രമാണ്. ഹാരിസൺ ford, മാർക്ക് ഹാമിൽ, കാരി ഫിഷർ, ആഡം ഡ്രൈവർ, ഡെയ്സി റിഡ് ലി, ജോൺ ബോയേഗാ, ഓസ്കാർ ഐസക്, ലുപിറ്റ ന്യോങ്ങോ, ആൻഡി സെർകിസ്, ഡോംൾ ഗ്ളീസൺ, ആന്തണി ഡാനിഎൽസ്, പീറ്റർ മെയ്‌ഹെവ, മാക്സ് വോൺ സിഡോ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമിച്ചത് ലുക്കാസ്‌ഫിൽംസ്, ബാഡ് റോബോട്ട് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. റേയും ഫിന്നും പോയും ലൂക്ക് സ്കൈവാക്കറിനെ അന്വേഷിക്കുന്നതിനൊപ്പം റെസിസ്റ്റൻസിന്റെ കൂടെ ചേർന്ന് കൈലോ റെന്നിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ഓർഡറിനെ നേരിടുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. 2012ൽ ഡിസ്നി ഏറ്റെടുത്തതിനു ലുക്കാസ്‌ഫിൽംസ് പ്രസിഡന്റ് കാത്‌ലീൻ കെന്നഡിയാണ് ചിത്രം പണിപ്പുരയിലാണെന്ന് അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ 2014ൽ അബു ദാബിയിലും ഐസ്ലാൻഡിലുമായി ആരംഭിച്ചു. നവംബർ 2014ൽ ചിത്രം പൂർത്തിയായി. 2005ലെ റിവെൻജ് ഓഫ് ദി സിത്തിനു ശേഷമുള്ള ആദ്യത്തെ സ്റ്റാർ വാർസ് ചിത്രമാണ് ദി ഫോഴ്സ് അവെകെൻസ്. അതിശക്തമായ മാർക്കറ്റിംഗ് മൂലം ലോകം മൊത്തമായും വളെരെയധികം പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ദി ഫോഴ്സ് അവെകെൻസ്. ചരിത്രത്തിൽ ഇതു വരെ ഇറങ്ങിയ മറ്റെല്ലാ ചിത്രങ്ങളേക്കാൾ വളെരെയധികം റെക്കോർഡുകൾ തകർത്ത ഈ ചിത്രത്തെ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായാണ് കണക്കാക്കുന്നത്. വളരെ മികച്ച പ്രതികരണം ലഭിച്ച സിനിമയായിരുന്നുവെങ്കിലും ഒറിജിനൽ ട്രിലജിയുമായുള്ള ബന്ധത്തിനെതിരെ ചില വിമർശനങ്ങൾ ഉണ്ടായിരുന്നു. എണ്ണമറ്റ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിലെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രം, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രം, 2015ലെ ഏറ്റവും പണം നേടിയ ചിത്രം, ലോക സിനിമാചരിത്രത്തിലെ നാലാമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രം എന്നീ റെക്കോർഡുകൾ സ്വന്തമാക്കി. ലോകമൊട്ടാകെ 2 ശതകോടി ഡോളറിനു മുകളിൽ നേടിയ ചിത്രം ആ കടമ്പ മറികടക്കുന്ന മൂന്നാമത്തെ ചിത്രമായി മാറി. ആദ്യ തവണത്തെ റീലീൽസിൽ 2 ശതകോടി ഡോളർ കടമ്പ കടന്ന ഒരേയൊരു ചിത്രമായി ഇത് മാറി. ഈ ദശകത്തിലെ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ ചിത്രം, ഈ നൂറ്റാണ്ടിലെ രണ്ടാമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമാണ്. അഞ്ച് ഓസ്കാർ അവാർഡുകൾക്ക് നാമനിർദ്ദേശം കിട്ടിയ ചിത്രം ബ്രിട്ടീഷ് ഫിലിം അവാർഡ്‌സിൽ "ബെസ്റ് വിഷ്വൽ എഫക്ട്സിനുള്ള " പുരസ്കാരം സ്വന്തമാക്കി. ദി ഫോഴ്സ് അവെകെൻസിന്റെ തുടർച്ചയാണ് 2017 ഡിസംബറിൽ റിലീസ് ചെയ്ത ദി ലാസ്റ്റ് ജെഡൈ, 2019 റിലീസ് ചെയ്യുന്ന എപ്പിസോഡ് 9ഉം ഇതിന്റെ തുടർച്ചയാണ്. അവലംബം
|
Portal di Ensiklopedia Dunia