2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് സ്റ്റാർ വാർസ് : ദ ലാസ്റ്റ് ജെഡൈ. റിയാൻ ജോൺസൺ കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രം 2015 ൽ റിലീസ് ചെയ്ത സ്റ്റാർ വാർസ് : ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. മാർക്ക് ഹാമിൽ, കാരി ഫിഷർ, ആഡം ഡ്രൈവർ, ഡെയ്സി റിഡ്‍ലീ, ജോൺ ബോയേഗ, ആൻഡി സെർക്കിസ്, ഗ്വെൻഡോളിൻ ക്രിസ്റ്റി എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 2016 ഡിസംബറിൽ അന്തരിച്ച കാരി ഫിഷറിന്റെ അവസാനത്തെ പ്രകടനം എന്ന നിലക്ക് ഈ ചിത്രത്തിന് പ്രാധാന്യമുണ്ട്.
2012 ഒക്ടോബറിൽ ലൂക്കാസ്ഫിലിമിന്റെ ഡിസ്നി കമ്പനി ഏറ്റെടുത്ത ശേഷം ആണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ലൂക്കാസ്ഫിലിം പ്രസിഡന്റ് കാതലീൻ കെന്നഡിയും രാം ബെർഗ്മാനും ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ജെ.ജെ. അബ്രാം ചേർന്ന് നിർമ്മിച്ചതാണ് ഈ ചിത്രം. കഴിഞ്ഞ ആദ്യ ഏഴു ചിത്രങ്ങളുടെ സംഗീത സംവിധായകൻ ജോൺ വില്യംസ് തന്നെയാണ് ഈ ചിത്രത്തിലും സംഗീത സംവിധാനം നിവഹിചിട്ടുള്ളത്. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2016 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലെ പൈൻവുഡ് സ്റ്റുഡിയോയിൽ ആരംഭിക്കുകയും 2016 ജൂലായിൽ അവസാനിക്കുകയും ചെയ്യുന്നു. 2017 സെപ്റ്റംബറിൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി.[3]
ചിത്രത്തിന്റെ അരങ്ങേറ്റം ലോസ് ആഞ്ചലസിൽ 2017 ഡിസംബർ 9 ന് നടന്നു. 2017 ഡിസംബർ 15 ന് അമേരിക്കയിൽ റിലീസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം വളരെ മികച്ച അവലോകനങ്ങൾ നേടി. അതിന്റെ കഥ, സമാഹാരം, ആക്ഷൻ രംഗങ്ങൾ, വിഷ്വൽ ഇഫക്റ്റുകൾ , സംഗീത സ്കോർ, വൈകാരിക ഭാരം എന്നിവ പ്രസംസിക്കപ്പെട്ടു. ചില നിരൂപകർ "ദി എംപയർ സ്ട്രൈക്ക്സ് ബാക്ക്" നു ശേഷം ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച സിനിമയായി ഈ ചിത്രത്തെ പരിഗണിക്കരുന്നു.[4][5][6][7][8] ലോകമൊട്ടാകെ 1,332 ദശലക്ഷം ഡോളർ നേടിയ ഈ സിനിമ ചരിത്രത്തിലെ പത്താമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമാണ്. സ്റ്റാർ വാർസ്: എപ്പിസോഡ് IX എന്ന് താൽകാലികമായി പേരിട്ട ഒരു തുടർച്ചചിത്രം 2019 ഡിസംബർ 20നു പുറത്തിറങ്ങുമെന്ന് കരുതുന്നു.