സ്റ്റീഫൻ കോവെ
പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്നു സ്റ്റീഫൻ കോവെ.(24 ഒക്ടോബർ 1932 - 16 ജൂലൈ 2012) ജീവിതരേഖസർവകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ദ്ധനായും വളർന്നു. ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയിൽ 1996ൽ കോവെ ഇടംനേടി. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' ലോകത്തിലെ ബെസ്റ്റസെല്ലർ പട്ടികയിലാണുള്ളത്. മലയാളമുൾപ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' എന്ന പുസ്തകം 20 മില്ല്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2012 ഏപ്രിൽമാസത്തിലുണ്ടായ അപകടത്തെത്തുടർന്ന് കോവെ അന്തരിച്ചു. കൃതികൾ
പുരസ്കാരം
അവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia